ഭേദപ്പെട്ടു വരുന്നു, പഴയ പോലെ ആകാന്‍ സമയമെടുക്കും; ശ്രീനിവാസന്റെ ആരോഗ്യനിലയെ കുറിച്ച് മകന്‍ ധ്യാന്‍

രേണുക വേണു| Last Modified ബുധന്‍, 4 മെയ് 2022 (08:33 IST)

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് മകന്‍ ധ്യാന്‍ ശ്രീനിവാസന്‍. 'അച്ഛന്റെ ആരോഗ്യനില ഭേദപ്പെട്ടു വരുന്നുണ്ട്. പക്ഷേ പഴയതുപോലെയാകാന്‍ ഇനിയും കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛന്‍ സംസാരിച്ച് തുടങ്ങിയിട്ടില്ല, പൂര്‍ണമായും ഭേദപ്പെടാന്‍ കുറച്ച് കാലതാമസം എടുത്തേക്കും. കുറച്ച് മാസങ്ങള്‍ വേണ്ടിവരും എന്നാണ് കരുതുന്നത്. ഇപ്പോള്‍ ഓക്കേയാണ്. സ്ട്രോക്കിന്റെ ബുദ്ധിമുട്ടുകളൊക്കെ മാറി വരേണ്ടതുണ്ട്,' ധ്യാന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :