1970 ജൂണ്‍ 26-നാണ് ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ് നിലവില്‍ വന്നത്. മൂന്നുവര്‍ഷം കൂടുന്പോള്‍ ട്രസ്റ്റ് പുതിയഭാരവാഹികളെ തെരഞ്ഞെടുക്കും.
പുതിയ ചുറ്റന്പലം അലങ്കാര ഗോപുരം, അലങ്കാരഗേറ്റ്, ചുറ്റുമതില്‍ ട്രസ്റ്റ് ഓഫീസ് കല്യാണമണ്ഡപം എന്നിവയൊക്കെ ട്രസ്റ്റ് നിലവില്‍ വന്നശേഷം പണികഴിപ്പിച്ചവയാണ് . ദേവീ വിഗ്രഹത്തില്‍ സ്വര്‍ണ അങ്കിചാര്‍ത്തി. ട്രസ്റ്റിന്‍റെ കീഴില്‍ ക്ഷേത്രത്തിന് ഏഴേക്കറിലധികം സ്മാരകം എന്നിവയൊക്കെ ട്രസ്റ്റിന്‍റെ നേട്ടങ്ങളാണ്.
ക്ഷേത്രത്തിന്‍റെ ചുറ്റന്പലത്തിനുള്ളില്‍ വടക്കു-കിഴക്കുഭാഗത്ത് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ പൊങ്കാലയ്ക്കു ശേഷം നടത്തുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ പറഞ്ഞു. ചുറ്റന്പലത്തില്‍ നടപ്പന്തല്‍ നിര്‍മ്മാണം, കല്ലുപാകല്‍, ഡോര്‍മെറ്ററി, ലോഡ്ജ്, സത്രം, ക്ഷേത്രത്തിലേയ്ക്കുള്ള റോഡുകളുടെ വികസനം, പാര്‍ക്കിംഗ് എന്നീ പദ്ധതികള്‍ക്കും അന്തിമരൂപയായി.
ക്ഷേത്രത്തിലെ പൂജകള്‍, വഴിപാടുകള്‍ എന്നിവ നടത്താന്‍ സെക്രട്ടറി, ആറ്റുകാല്‍ ഭഗവതീക്ഷേത്രം ട്രസ്റ്റ്, ആറ്റുകാല്‍, പി.ബി. നന്പര്‍ 5805, മണക്കാട് .പി.ഒ, തിരുവനന്തപുരം - 695 009 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവിയാണ് ആറ്റുകാലമ്മ എന്നു ഭക്തര്‍ വിശ്വസിക്കുന്നു. രോഗം മാറ്റാന്‍ ആപത്തുകളൊഴിവാക്കാന്‍, കല്യാണം നടക്കാന്‍, ജോലി കിട്ടാനൊക്കെ ആറ്റുകാലമ്മയുടെ വരദാനം തേടി ഭക്തരെത്തുന്നു.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതിക്ഷേത്രം സര്‍വ്വമതമൈത്രിയുടെ പ്രതീകം കൂടിയാണ്. സ്ത്രീപുരുഷ ഭേദമന്യേ നാനാജാതി മതസ്ഥരായ ഭക്തലക്ഷണങ്ങള്‍ ഈ പുണ്യസങ്കേതത്തില്‍ നിത്യവും ദേവിയ്ക്ക് പഞ്ചാക്ഷരീമന്ത്രം കൊണ്ട് പൊങ്കാലയര്‍പ്പിക്കുന്നത് ഇതിന് തെളിവുതന്നെ.