അനുബന്ധ വാര്‍ത്തകള്‍
- മിഥുനം രാശിക്കാര്‍ക്ക് ഈ മാസം കലാരംഗത്ത് അപമാനത്തിന് സാധ്യത
- ഇടവരാശിക്കാര്‍ക്ക് വേഗത്തില്‍ രോഗം ബാധിക്കും!
- മേടം രാശിക്കാര്‍ക്ക് 2025ല്‍ ദാമ്പത്യം-സാമ്പത്തികനില എങ്ങനെയായിരിക്കും
- 2025ല്‍ ശനിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷനേടാന്‍ പൂജിക്കേണ്ടത് ഈ ദേവന്മാരെ
- പുതുവര്‍ഷം ഗുണകരമാകാന്‍ പുണര്‍തം നക്ഷത്രക്കാര്‍ സൂര്യദേവന്റെ പ്രീതി നേടണം
Zodiac Rashi Prediction 2025: മിഥുനം രാശിക്കാര്‍ക്ക് മക്കള്‍ മൂലം മനോവിഷമം ഉണ്ടാവാം!
മിഥുനം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ദാമ്പത്തിക ജീവിതം സുഖകരമായിരിക്കില്ല. മക്കള്‍ മൂലമാവും ഇവര്‍ക്ക് ഏറെ മനോവിഷമം ഉണ്ടാവുക. പങ്കാളിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളും കണ്ടെന്ന് വരാം. വിവാഹമോചനം, പിണങ്ങി താമസിക്കല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. തൊഴില്‍ രംഗത്തെ പ്രശ്‌നങ്ങളും കുടുംബത്തെ ബാധിച്ചേക്കാം.
എടുത്ത് ചാട്ടവും മുന്‍കോപവും മൂലം അകാരണമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെങ്കിലും കാര്യം മനസിലാകുമ്പോള്‍ ആറിത്തണുക്കുന്നവരുമായിരിക്കും മിഥുന രാശിയിലുള്ളവര്‍. ക്ഷമ, കരുണ, സ്‌നേഹം എന്നിവ പ്രകടമായി കാണിക്കാറില്ലെങ്കിലും ഉള്ളില്‍ കാമ്പുള്ളവരാവും ഇവര്‍. കൂര്‍മ്മ ബുദ്ധിയുള്ള മിഥുന രാശിക്കാര്‍ക്ക് തിളങ്ങാന്‍ കഴിയാത്ത മേഖല ഇല്ലെന്ന് തന്നെ പറയാം. എങ്കിലും നേതൃത്വപാടവമാവും ഇവരെ മുന്‍നിരയിലെത്തിക്കുക. വ്യക്തിലാഭങ്ങള്‍ക്ക് പുറമേ സാമൂഹിക ഉന്നമനത്തിനും ഇവര്‍ക്ക് നല്ലൊരു പങ്ക് വഹിക്കാനാവും.