അനുബന്ധ വാര്‍ത്തകള്‍
- Virgo rashi 2025: വിദ്യാഭ്യാസത്തില്‍ മെച്ചമുണ്ടാകും, രോഗശാന്തി: കന്നിരാശിക്കാർക്ക് 2025 എങ്ങനെ
- Leo Rashi 2025: കൊടുത്ത പണം തിരികെ ലഭിക്കും,വ്യാപാരത്തിൽ ലാഭം, ചിങ്ങം രാശിക്കാരുടെ 2025 എങ്ങനെ?
- 2025ല്‍ ശനിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷനേടാന്‍ പൂജിക്കേണ്ടത് ഈ ദേവന്മാരെ
- Gemini rashi 2025: സര്‍ക്കാര്‍ നടപടികളില്‍ ജയം,വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസം, മിഥുനം രാശിക്കാരുടെ 2025 എങ്ങനെ
- Taurus rashi 2025: അവിചാരിതമായി പല പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടിവരും, ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കും, എടവം രാശിക്കാരുടെ 2025 എങ്ങനെ
മേടം രാശിക്കാര്‍ക്ക് 2025ല്‍ ദാമ്പത്യം-സാമ്പത്തികനില എങ്ങനെയായിരിക്കും
2025ല്‍ മേട രാശിക്കാരുടെ കുടുംബജീവിതം സമാധാനപരമായിരിക്കുമെങ്കിലും പങ്കാളിയുമായി നിരന്തര വഴക്കുകള്‍ക്കോ താല്‍ക്കാലിക വേര്‍പാടിനോ സാധ്യതയുണ്ട്. പരസ്പരം പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കുക എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ വീട്ടിലേയ്ക്കും വലിച്ചിഴക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മനസിനിണങ്ങിയ പങ്കാളിയെ തന്നെ മേട രാശിക്കാര്‍ സ്വന്തമാക്കും.
മേട രാശിയിലുള്ളവര്‍ ആഢംബരതല്‍പ്പരരും പ്രയോഗിക ബുദ്ധിയുള്ളവരും ആയിരിക്കും. ബിസിനസ് കാര്യങ്ങളില്‍ അവരെ വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും വിശ്വസിക്കുന്നവരെ മുക്തകണ്ഠം പ്രശംസിക്കുന്നവരും ആവശ്യത്തിന് ഉപകരിക്കുന്നവരും ആയിരിക്കും. കഠിനാധ്വാനത്തിലൂടെ ഇവര്‍ ഉയരങ്ങളിലെത്തും.
സാമ്പത്തികനില ഭദ്രമായിരിക്കുമെങ്കിലും മേട രാശിയിലുള്ളവര്‍ക്ക് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. കുടുംബസ്വത്ത് ലഭിക്കാന്‍ സമയമെടുക്കും. അനാവശ്യ ബിസിനസ് കൂട്ടുകെട്ടുകളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. മേട രാശിക്കാര്‍ക്ക് ഭാഗ്യകരമായ ദിവസങ്ങള്‍ തിങ്കള്‍, ബുധന്‍ എന്നിവയാണ്. ഈ ദിവസങ്ങളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതും പണമിടപാടുകള്‍ നടത്തുന്നതും ഭാഗ്യകരമായിരിക്കും.
അടുത്ത ലേഖനം