1. ആത്മീയം
  2. ജ്യോതിഷം
  3. വര്‍ഷഫലം
  4. Pooyam Star Astrology Tips

പൂയം നക്ഷത്രക്കാര്‍ക്ക് അടുത്ത വര്‍ഷം ഗുണമോ?

Pooyam Star
വിദേശയാത്രകള്‍ക്ക് സാങ്കേതിക തടസം നേരിടേണ്ടിവരും. സുരക്ഷിതത്വമില്ലാത്ത സാമ്പത്തിക ഇടപാടുകളില്‍ നിന്ന് പിന്തിരിയും. നല്ലചിന്തകളാല്‍ സജ്ജനസംസര്‍ഗം ഉണ്ടാകും. സമൂഹത്തിലെ ഉന്നതരുമായി സൗഹൃതത്തില്‍ വരുകയും പുതിയ പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്യും. അതേസമയം യാത്രാ വേളയില്‍ പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാന്‍ ഇടവരും. കുടുംബാംഗങ്ങളില്‍ നിന്ന് പ്രതികൂല സമീപനം ഉണ്ടാകുന്നതിനാല്‍ ദാമ്പത്തിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. വീടുനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ചിലവ് വരും. 
 
വിവിധ കര്‍മമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഇടവരും. ഇതുമൂലം സാമ്പത്തികം തൃപ്തികരമാകും. സങ്കീര്‍ണമായ പ്രശ്‌നങ്ങളെ ലാഘവത്തോടെ സമീപിക്കാന്‍ സാധിക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആയില്യം നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെ?