പൂരാടം നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍ 

തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (13:54 IST)

പൂരാടം നക്ഷത്രക്കാര്‍ക്ക് 2022ല്‍ ആത്മവിശ്വാസം വര്‍ധിക്കും. അതേസമയം അപകീര്‍ത്തി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുമൂലം പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കും. ഊഹക്കച്ചവടത്തില്‍ നിന്ന് പിന്മാറും. എന്നാല്‍ കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പുതിയ സൃഷ്ടികള്‍ ഉണ്ടാക്കാന്‍ സാധിക്കും. ജോലി സംബന്ധമായി ദൂരയാത്രകള്‍ ചെയ്യേണ്ടിവരും. സ്വപ്‌നത്തില്‍ കാണുന്ന കാര്യങ്ങള്‍ സത്യമായി വരാന്‍ സാധ്യതയുണ്ട്. അസുഖങ്ങള്‍ പലരൂപത്തില്‍ വരുന്നതിനാല്‍ ആശുപത്രി ചികിത്സ വേണ്ടിവരും. പിണങ്ങിയിരിക്കുന്ന ബന്ധുക്കള്‍ പ്രിയത്തില്‍ വരും. ഇത് മാനസിക ഉണര്‍വ് നല്‍കും. മാതാപിതാക്കള്‍ക്ക് അസുഖങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. 


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :