രാഹുല്‍ ഗാന്ധിക്ക് ഹിന്ദു- ഹിന്ദുത്വ വിഷയങ്ങളിലെ അറിവ് വളരെ മോശമെന്ന് ആര്‍എസ്എസ് നേതാവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (10:09 IST)
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഹിന്ദു- ഹിന്ദുത്വ വിഷയങ്ങളിലെ അറിവ് വളരെ മോശമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രശ് കുമാര്‍. ഡല്‍ഹിയില്‍ ഒരു ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് ഇന്ദ്രേശ് കുമാര്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഹിന്ദുത്വം ഇല്ലാതെ ഒരു ഹിന്ദുവിന് ജീവിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുവിനെയും ഹിന്ദുത്വത്തിനെയും വേര്‍തിരിച്ച് കാണുന്നത് ശരീരത്തില്‍ നിന്ന് ആത്മാവിനെ മാറ്റിനിര്‍ത്തുന്നതുപോലെയാണെന്നും ഇന്ദ്രേഷ് കുമാര്‍പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :