സ്തെതസ്കോപ്പിന്‍റെ കഥ, ലെയ്ന്നെക്കിന്‍റേയും.

T SASI MOHAN|
സ്തെതസ്കോപ്പ് -സൂത്രപ്പണി കണ്ടുപിടിത്തമായി മാറി

സ്തെതസ്കോപ്പ് ഉണ്ടാവുന്നതിന് നിദാനമായ സംഭവം രസകരമാണ്. പാരീസിലെ നെക്കര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു 35 കാരനായ ലെയ്ന്നെക്. അവിവാഹിതന്‍.
ചെറുപ്പക്കാരിയുടെ മാനാഭിമാനങ്ങള്‍ ക്ക് ലെയ്ന്നെക് വില കല്പിച്ചതാണ് ഈ കണ്ടുപിടിത്തത്തിന് കാരണം.

ലെയ്ന്നെക്കിന് ഒരു ദിവസം വളരെ തടിച്ച ഒരു യുവതിയെ പരിശോധിക്കേണ്ടിവന്നു. ഹൃദയമിടിപ്പ് പരിശോധിക്കാനും നെഞ്ചിനകത്തെ ശബ്ദങ്ങള്‍ കേള്‍ക്കാനും ഒരു നിവൃത്തിയുമില്ല. കൊഴുപ്പ് അടുക്കടുക്കായി ,ഞൊറിഞൊറിയായി കിടക്കുന്നതുകൊണ്ട് ഹൃദയമിടിക്കുന്നതൊന്നും കേള്‍ക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല.

നെഞ്ചില്‍ കൈവിരല്‍ വച്ചും, ആവശ്യമെങ്കില്‍ അവിടെ ചെവി ചേര്‍ത്തുവച്ചുമാണ് അക്കാലത്ത് ഡോക്ടര്‍മാര്‍ നെഞ്ചിനകത്തെ ശബ്ദങ്ങളും അതിലെ തകരാറുകളും മറ്റും മനസ്സിലാക്കിയിരുന്നത്.

കൈവച്ചുനോക്കി. യുവതിയുടെ നെഞ്ചില്‍നിന്നും ഒരു ശബ്ദവും അറിയാനായില്ല. ചെവിവച്ചു നോക്കിയാലോ? ശ്ശെ.... വളരെ മോശം! ചെറുപ്പക്കാരനന്‍റെ മുമ്പില്‍ ഉടുപ്പുപൊക്കി മാറിടത്തിന്‍റെ നഗ്നത കാണിച്ച് നില്‍ക്കെണ്ടി വരുന്ന പെണ്കുട്ടിയുടെ നിസ്സഹായമായ ദയനീയത - ഗതികേട് . ധര്‍മ്മനിഷ്ഠനായ ഡോക് റ്റര്‍ക്ക് അതില്‍ പന്തീകേട് തോന്നി.

ഇനി മാറില്‍ ചെവിവെച്ച് പരിശോധിക്കാമെന്നു വച്ചാലോ? അപ്പോഴുമുണ്ട് തടസ്സങ്ങള്‍ !മുലകള്‍ പരിശോധനക്ക് തടസ്സമാണ് .വലിയ മുലകള്‍ പൊക്കി അവിടെ ചെവി വച്ചുകൊണ്ടിരിക്കുക. പ്രത്യേകിച്ചും അവിവാഹിതനായ ഡോക്ടര്‍!ഡോക്ടര്‍ക്കും വിഷമം, രോഗിക്കും പ്രയാസം. എന്തുചെയ്യും? അപ്പോഴാണ് ലെയ്ന്നെക്കിന് ഒരു സൂത്രം തോന്നിയത്.

ശബ്ദം ഖരവസ്തുക്കളിലൂടെ കടന്നുപോവുമ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദം ശ്രവിക്കാനാവും എന്ന് കേട്ടിട്ടുണ്ട്. ഒന്നു പരീക്ഷിച്ചാലോ?

മരമൊന്നും കിട്ടിയില്ല. കിട്ടിയത് ഒരു ക്വയര്‍ കടലാസാണ്. അത് ചുരുട്ടി കുഴലാക്കി സ്ത്രീയുടെ മുലയ്ക്കു താഴെ ചേര്‍ത്തുവച്ച് മറുഭാഗത്ത് ചെവി വച്ചു. അത്ഭുതം, ഹൃദയമിടിപ്പ് വളരെ വ്യക്തമായി കേള്‍ക്കുന്നു. വീണുകിട്ടിയ ഒരു കണ്ടുപിടിത്തത്തിന്‍റെ ലഹരിയിലായിരുന്നു ലെയ്നാക്ക്.

ഒരു പരിശോധനാ ഉപകരണം ഉണ്ടാക്കാനുള്ള തന്ത്രപ്പാടിലായി പിന്നീട് ലെയ്നാക്ക്. ഈ ഉപകരണം ഉപയോഗിച്ച് ഹൃദയത്തിന്‍റെ മാത്രമല്ല, നെഞ്ചിനകത്തെ എല്ലാ ശബ്ദങ്ങളും കേള്‍ക്കാനാവും എന്നദ്ദേഹം സങ്കല്പിച്ചു.

ഫ്രഞ്ച് ഡോക്ടര്‍മാര്‍ കുറേക്കാലം ഈ ഉപകരണം ഉപയോഗിച്ചുപോന്നു. ബ്രിട്ടീഷ് ഡോക്ടര്‍ ഇതിനെ കുറച്ചുകൂടി ഉപയോഗിക്കാന്‍ എളുപ്പമുള്ള രൂപത്തിലാക്കി. 1840 ല്‍ ഡോ. ജോര്‍ജ്ജ് പി. കാമ്മാന്‍ എന്ന ന്യൂയോര്‍ക്ക് ഡോക്ടര്‍ ഇരട്ടക്കുഴലും, ആനക്കെമ്പ് വച്ചുള്ള രണ്ട് ശ്രവണസഹായിയുമുള്ള സ്തെതസ്കോപ്പായി ഇതിനെ പരിഷ്കരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :