സ്രാവില്‍ നിന്ന് കാന്‍സറിനു മരുന്ന്

WEBDUNIA|
കാന്‍സര്‍ രോഗികള്‍ക്കൊരു സന്തോഷവാര്‍ത്ത. സ്രാവിന്‍റെ കരളില്‍ നിന്ന് കാന്‍സറിനു മരുന്നു കണ്ടെത്തിയിരിക്കുന്നു. ക്യാന്‍സര്‍ മരുന്ന് നിര്‍മ്മാണത്തിനായി സ്രാവിന്‍റെ കരളില്‍ നിന്ന് ഹൈഡ്രോ കാര്‍ബണറായ സ്ക്വാലിന്‍ വേര്‍തിരിച്ചെടുക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു കഴിഞ്ഞു.

കാന്‍സറിനു പുറമേ ഹൃദയാഘാതം, പ്രമേഹം എന്നിവ തടയുന്നതിനും കൊളസ്റ്ററോളിന്‍റെ അളവ് നിയന്ത്രിക്കുതിനും സ്ക്വാലിന്‍ പ്രയോജനപ്പെടും. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ഡോ. ടി.കെ. തങ്കപ്പന്‍റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് സ്ക്വാലിന്‍ വികസിപ്പിച്ചെടുത്തത്.

സ്ക്വാലിന്‍ ഔഷധമായി ഉപയോഗിക്കാന്‍ കേന്ദ്ര ഔഷധ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ കടലുകളില്‍ കാണപ്പെടുന്ന ചില പ്രത്യകയിനം സ്രാവുകളുടെ കരളില്‍ നിന്നാണ് ഔഷധം നിര്‍മ്മിക്കുന്നത്. കടലില്‍ 400 മുതല്‍ 1000 മീറ്റര്‍ വരെ അടി താഴ്ചയിലാണ് ഇത്തരം സ്രാവുകള്‍ ജീവിക്കുന്നത്.

ഔഷധങ്ങള്‍ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :