അമിതവണ്ണം രണ്ടു തരത്തിലുണ്ട്. *അബ്ഡൊമിനല്‍ ഒബെസിറ്റിയും
*,ഗ്ലൂട്ടീല്‍ ഒബെസിറ്റിയും.
29 നും 35 നും ഇടയ്ക്കുള്ള പുരുഷന്മാര്‍ക്കും 45 നും 49 നും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കും അമിതവണ്ണം ഉണ്ടാകാം.
തടയേണ്ട രീതി:
അമിതവണ്ണത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളണം.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണ കലര്‍ന്ന ആഹാരങ്ങള്‍ഉപേക്ഷിക്കുക ,ചായ, കോഫി, വറുത്തതും പൊരിച്ചതുമായ ഭക്ഷണ വസ്തുക്കള്‍ ഉപേക്ഷിക്കുക. ധാരാളം നാരുകല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പച്ചക്കറികള്‍ പഴങ്ങള്‍ തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കുക. കൃത്യമായി വ്യായാമം ചെയ്യുക.
പരിഹാര ശസ്ത്രക്രിയ:
ലാപ്റോസ്കോപ്പിക് ഗ്യാസ്ട്രിക് ബൈപാസ്സും ഗ്യസ്ട്രിക് ബാന്‍റിങ്ങും അമിതവണ്ണം കുറയ്ക്കാനുള്ള അത്യാധുനിക ശസ്ത്രക്രിയകളാണ്. യഥാക്രമം 1,65,000 രൂപയും 2,50,000 രൂപയുമാണ് ഇതിന്‍റെ ചെലവ്.