മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടികളില്‍ ഹൃ-ദ്രോഗ സാധ്യത താരതമ്യേന കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. കുപ്പിപാല്‍ കുടിച്ചുവളരുന്ന കുട്ടികളേക്കാള്‍ മുലപ്പാല്‍ കുടിച്ചുവളരുന്നവരില്‍ രക്തസമ്മര്‍ദ്ദം കുറവായാണ് കാണുന്നത്.
ഏഴു വയസുവരെ പ്രായമുള്ള 4763 കുട്ടികളെ നിരീക്ഷണവിധേയരാക്കിയശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനിച്ചപ്പോഴുണ്ടായിരുന്ന തൂക്കം, അമ്മയുടെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകള്‍ ഇവയും ഗവേഷണസംഘം വിലയിരുത്തി.
മുലപ്പാലിലടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളാണ് യഥാര്‍ത്ഥത്തില്‍ രക്തസമ്മര്‍ദ്ദ സാധ്യത കുറയ്ക്കുന്നതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.. ഈ പോഷകഘടകങ്ങള്‍ രക്തധമനികളുടെ വികാസത്തെ സഹായിക്കുന്നു.
രക്തസമ്മര്‍ദ്ദമേറാതെ ശ്രദ്ധിച്ചാല്‍ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ സഹായകമാവുന്നു. മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടികളില്‍ അമിതവണ്ണം, പെരുമാറ്റ വൈചിത്യങ്ങള്‍ ഇവ പൊതുവേ കുറവായി കണ്ടുവരുന്നു.