സജിത്ത്|
Last Modified തിങ്കള്‍, 4 ഡിസംബര്‍ 2017 (11:53 IST)
നിങ്ങള്‍ക്ക് ഒരു പൊണ്ണത്തടിയനോ തടിച്ചിയോ ആകണമെന്ന ആഗ്രഹമുണ്ടോ ? ഒരിടത്ത് ചടഞ്ഞിരുന്ന് ടിവി കണ്ടാല്‍ മാത്രം മതി. മാത്രമല്ല പ്രമേഹം സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇത് ഒരു മരുന്ന് കമ്പനിയുടെയും പരസ്യവാചകമല്ല.
അമേരിക്കയിലെ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഈയിടെ പുറത്ത് വന്ന ഗവേഷണഫലമത്രെ. ചടഞ്ഞിരുന്ന് ടിവി കാണുന്നത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കയിലെ 11 സ്റ്റേറ്റുകളിലായി ആറ് വര്‍ഷംകൊണ്ടാണ് ഗവേഷണം നടത്തിയത്.
ടിവി കാണുന്ന ഓരോ രണ്ട് മണിക്കൂറും പൊണ്ണത്തടിക്ക് 23 ശതമാനവും പ്രമേഹത്തിന് 14 ശതമാനവും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നേരെ മറിച്ച് ആ സമയം എഴുന്നേറ്റ് നടക്കുകയോ ശരീരമനങ്ങുന്ന ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ പൊണ്ണത്തടിക്കും പ്രമേഹത്തിനും ഉള്ള സാധ്യത കുറയ്ക്കാം.