സജിത്ത്|
Last Modified വെള്ളി, 1 ഡിസംബര്‍ 2017 (16:03 IST)
സ്ത്രീകൾക്ക് ഏറ്റവും നന്നായി
ലൈംഗികത ആസ്വദിക്കാന്‍ കഴിയുന്നത് ഇരുപത് വയസിനും മുപ്പതു വയസിനുമിടക്കുള്ള പ്രായത്തിലല്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. നാച്ച്വറൽ സൈക്കിൾസ്എന്ന ആപ്പാണ് പുതിയരു പഠനം നടത്തിയത്. 2600ലധികം സ്ത്രീകളോടായിരുന്നു ആപ്പ് സര്‍വേ നടത്തിയത്. അതില്‍ നിന്നാണ് 36ആം വയസ്സിലാണ് സ്ത്രീകള്‍ക്ക് ലൈംഗികത നന്നായി ആസ്വദിക്കാന്‍ കഴിയുകയെന്ന് കണ്ടെത്തിയത്.
ലൈംഗിക ജീവിതത്തിൽ എത്രമാത്രം സംതൃപ്തി ലഭിക്കുന്നുണ്ടെന്നതായിരുന്നു ചോദ്യം. അതിനിമുമ്പായി സ്ത്രീകളെ 23 വയസിന്താഴെയുളളവർ, 23നും 35നും ഇടയിൽ പ്രായമുള്ളവർ 36 വയസിന് മുകളിൽപ്രായമുള്ളവർ എന്നീ മൂന്ന് ഗ്രൂപ്പുകളായി തരം തിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് 36 വയസ്പൂർത്തിയായവരിൽ പത്തിൽ എട്ട്പേരും ആത്മവിശ്വാസവും ലൈംഗികാസ്വാദനവും കൂടുതലായി ലഭിച്ചുവെന്ന മറുപടി നല്‍കിയത്.
മറ്റു പ്രായക്കാരിലേക്ക് വരുന്ന വേളയിലാകട്ടെ പത്തിൽ നാല്പേർ 23നും 35നും ഇടയിൽ ലൈംഗിക സംതൃപ്തി ലഭിച്ചുവെന്ന് പറയുമ്പോൾ പത്തിൽ ഏഴ് പേരാണ് 23 വയസിനു താഴെ ലൈംഗികത ആസ്വാദനം ലഭിച്ചുവെന്ന് പറയുന്നത്. മൂന്നിൽ ഒരുസ്ത്രീയ്ക്ക് കൂടുതൽ സമയവും പത്തിൽ ഒരാള്ക്ക്പെട്ടെന്നുള്ള ലൈംഗിക ആസ്വാദനവും ഇഷ്ടപെടുന്നതായും പഠനത്തില്‍ വ്യക്തമാക്കി.