ലോകം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറുകയാണല്ലോ.വേഗതയേറിയ ജീവിത ശൈലി പലപ്പോഴും ചില രോഗങ്ങള്‍ക്ക് കാരണമാവുന്നു.
അക്കൂട്ടത്തില്‍ ഒന്നാണ് അമിതവണ്ണം (obesity) .ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുക്കൂടുന്ന അവസ്ഥ.നിസ്സാരമായ രോഗമായി തോന്നാമെങ്കിലും ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ശ്വാസകോശങ്ങള്‍ക്ക് തകരാറ് എന്നിവ അമിതവണ്ണം മൂലം സംഭവിക്കാം.
വൈദ്യശാസ്ത്രപരമായി പറഞ്ഞാല്‍ അഡിപോസ് ടിഷ്യൂ (adipose tissue) ഫാറ്റ് സെല്ലുകളുടെ വര്‍ദ്ധനക്കനുസരിച്ച് വര്‍ദ്ധിക്കുന്നതാണ് അമിതവണ്ണം. ഇത് പെട്ടെന്നുണ്ടാകുന്ന രോഗമല്ല മറിച്ച് ക്രമാനുഗതമായി സംഭവിക്കുന്നതാണ്.
കാരണങ്ങള്‍:
ജനിതക കാരണങ്ങളും ക്രമം തെറ്റിയ ആഹാരരീതികളും മൂലം അമിതവണ്ണം ഉണ്ടാകാം. ആന്തരിക (എന്‍ഡ്രോക്രൈന്‍ )ഗ്രന്ഥികളുടെ ശരിയല്ലാത്ത പ്രവര്‍ത്തനമാണ് ഇതിനു കാരണം.ഈ ഗ്രന്ഥികളാണ്
ശരീരത്തിന്റെ വിവിധപ്രവര്ത്തനങ്ങളെ നിയന്ത്രിക്കുന്നത്.പ്രസവസമയത്തും മെനോപാസ് അടുക്കുമ്പോഴും എന്‍ഡ്രോക്രൈന്‍ ഗ്രന്ഥികള്‍ക്ക് വ്യതിയാനം ഉണ്ടാകാറുണ്ട്.ഇതെല്ലാം അമിതവണ്ണത്തിന് കാരണമാകുന്നു.
ലക്ഷണങ്ങള്‍:
ഭാരം കൂടുക, ശരീരത്തിന്റെ ആകൃതിയില്‍ മറ്റം വരിക, ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങല്ക്ക് ബുദ്ധിമുട്ട് നേരിടുക, മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ദത അനുഭവപ്പെടുക.
ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന അലസതയും അസ്വസ്ഥതയും നിങ്ങളുടെ ഭക്ഷണശീലങ്ങളും ജീവിതരീതികളും മൂലം ഗുരുതരമകുന്നു. ഇത് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്ക് കാരണമാവും