ഡ്രസിങ് റൂം വിവരങ്ങൾ ചോർത്തിയെന്ന ആരോപണം വേദനിപ്പിച്ചു: പിന്തുണച്ചത് ഗംഭീർ, തുറന്നുപറഞ്ഞ് സർഫറാസ് ഖാൻ
2024ലെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയ്ക്കിടെ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം തന്നെ മാനസികമായി തളര്‍ത്തിയെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വലിയ വേദനയുണ്ടാക്കിയെന്നും അടിസ്ഥാന രഹിതമായിരുന്നു ആ ആരോപണങ്ങളെന്നും സര്‍ഫറാസ് പറഞ്ഞു. വിവാദമായ ഘട്ടത്തില്‍ തനിക്ക് പരിശീലകനായ ഗൗതം ഗംഭീറാണ് പിന്തുണ നല്‍കിയതെന്നും സര്‍ഫറാസ് പറഞ്ഞു.
ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഏതാനും ആഴ്ചകള്‍ കഴിഞ്ഞാണ് സര്‍ഫറാസ് ഖാനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ടീമിന്റെ രഹസ്യമായ ഡ്രസിങ് റൂം ചര്‍ച്ചകളും വിവരങ്ങളും പുറത്തുവിട്ടത് താരമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ആരോപണങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായി. കുടുംബത്തെയും ഈ വിവാദം വലിയ രീതിക്ക് ബാധിച്ചു. സര്‍ഫറാസ് പറഞ്ഞു. ഇന്ത്യ എ ടീമിലേക്കും ഇംഗ്ലണ്ട്, ശ്രീലങ്ക പര്യടനങ്ങള്‍ക്കുള്ള ടീമുകളിലേക്കും തന്നെ ഉള്‍പ്പെടുത്തിയത് താന്‍ തെറ്റെന്നും ചെയ്തില്ല എന്നതിന്റെ തെളിവാണെന്നും സര്‍ഫറാസ് പറഞ്ഞു. ആരോപണങ്ങള്‍ ശരിയായിരുന്നെങ്കില്‍ ദേശീയ സെലക്ഷനിന്റെ ഭാഗമാകാന്‍ തനിക്കാകില്ലായിരുന്നുവെന്നും താരം പറയുന്നു.
DRESSING ROOM NEWS CONTROVERSY: GAMBHIR CALLED SARFARAZ PERSONALLY : After allegations that Sarfaraz Khan leaked dressing-room news, he was under a lot of stress. Gautam Gambhir personally called him and advised him not to get involved in unnecessary politics and to focus only on his cricket. Gambhir also spoke to Sarfaraz's father and reassured his family during the difficult time.
— Sam (@cricsam02) November 20, 2026
വിവാദം വാര്‍ത്തയായതോടെ 2 ദിവസം കഴിഞ്ഞപ്പോള്‍ പരിശീലകനായ ഗൗതം ഗംഭീര്‍ തന്നെ ഫോണില്‍ വിളിച്ചു ബന്ധപ്പെട്ടെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ ശ്രദ്ധ നല്‍കരുതെന്നും പകരം കളിയില്‍ മാത്രം ശ്രദ്ധ നല്കാന് ഉപദേശിച്ചെന്നും താരം പറഞ്ഞു. ALSO READ: SENA രാജ്യങ്ങൾക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ, ചരിത്രനേട്ടം കുറിച്ച് കെ എൽ രാഹുൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ
