പുംസവനത്തിനു ശേഷം ഗര്‍ഭ രക്ഷയ്ക്കായി പുംസ്കരിണി, ഇന്ദ്രവല്ലി തുടങ്ങിയുള്ള ഗര്‍ഭൌഷധങ്ങള്‍ സേവിക്കുന്നതിനുള്ള മുഹൂര്‍ത്തത്തെ കുറിച്ചു ചിന്തിക്കണം.
ഇത്തരം ചില മുഹൂര്‍ത്തങ്ങള്‍ ഷോഢശ കര്‍മ്മങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതല്ല. ഇതിനും മൂന്നാം മാസമാണ് ഉത്തമം. പുംസവനത്തിനു പറഞ്ഞിട്ടുള്ളതുപോലെ ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും വെളുത്തപക്ഷവും കൊള്ളാം. ഇതും പകല്‍തന്നെ ചെയ്യേണ്ടതാണ്. ഗര്‍ഭൌഷധ സേവയ്ക്ക് കന്നി, മിഥുനം, കര്‍ക്കിടകം എന്നിവ ഒഴിച്ചുള്ള രാശികളും പുരുഷ നക്ഷത്രവും ഉത്തമമാണ്.
കൌഷീതകന്മാര്‍ക്കു ചെയ്യേണ്ടതായ ഗര്‍ഭരക്ഷാ ഹോമം പുംസവനത്തിനു ശേഷം നാലാം മാസത്തിലാണു ചെയ്യേണ്ടത്. അതിന് പതിനാറ് ഊണ്‍നാളുകളും കൊള്ളാം. എന്നാല്‍, കറുത്തപക്ഷവും ചൊവ്വാഴ്ചയും നല്ല മുഹൂര്‍ത്തമല്ല. അഞ്ചാം മാസം വര്‍ജ്ജ്യമല്ല. പക്ഷേ രാത്രി നല്ലതല്ല. ഉച്ചയ്ക്ക് മുമ്പുള്ള മുഹൂര്‍ത്തമെടുക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വെളുത്തപക്ഷത്തിലായാലും രിക്താതിഥികള്‍ ഒഴിവാക്കേണ്ടതാണ്. ചന്ദ്ര ശുക്രന്‍മാരുടെ ഉദയ ദൃഷ്ടികളും വര്‍ജ്ജിക്കണം.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386