മരിച്ചയാളുടെ അസ്ഥിസഞ്ചയന കര്‍മ്മം കൃഷ്ണപക്ഷത്തിലെ ഓജ തിഥികളിലാണ് ചെയ്യേണ്ടത്. രണ്ടു കൂറില്‍ പെടുന്ന നക്ഷത്രങ്ങളും വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും പിണ്ഡം വയ്ക്കുന്ന ആളിന്റെ ജന്‍മനക്ഷത്രവും പ്രതിപദവും ത്രിതീയയും മരിച്ചയാളിന്റെ ജന്‍മാഷ്ടമ രാശിയും അഷ്ടമ രാശിക്കൂറും വിഷ്ടിക്കരണവും കൊള്ളില്ല.