പ്രകൃതിയുടെയും ഭാര്യയുടെയും ഋതു അനുസരിച്ച് മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ബന്ധപ്പെടണമെന്നാണ് ആചാര്യമതം.
ഭാര്യ ഗര്‍ഭിണിയായാല്‍ പ്രസവാനന്തരം കുഞ്ഞ് മുലകുടി നിര്‍ത്തുന്നത് വരെ ബന്ധപ്പെടാതിരിക്കുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള വിധികള്‍ പാലിക്കുന്ന ഗൃഹസ്ഥര്‍ക്ക് ബ്രഹ്മചര്യത്തിന്റെ ഗുണങ്ങള്‍ സിദ്ധിക്കുമെന്നാണ് ആചാര്യന്‍മാര്‍ പറഞ്ഞിട്ടുള്ളത്. ആയുസ്സ്, തേജസ്സ്, ബലം, വീര്യം, പുണ്യം, ഭഗവല്‍പ്രീതി എന്നിവയാണ് ബ്രഹ്മചര്യം കൊണ്ടുള്ള ഗുണങ്ങള്‍.
സ്ത്രീപുരുഷ പ്രഥമ സംയോഗം
വിവാഹത്തിനു ശേഷം ദീക്ഷ കഴിഞ്ഞ് നാലാം ദിവസം രാത്രി സേകം നടത്തണം. പകല്‍ പാടില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. വിവാഹ ശേഷം അഞ്ചാം രാത്രിയിലും സംയോഗം പാടില്ല.
ഊണ്‍ നാളുകളും - 16 നാളുകള്‍ - മൂലവും മകവും അങ്ങനെ 18 നാളുകള്‍ സേകത്തിനു പറഞ്ഞിരിക്കുന്നു. സേകം കന്യാരാശിയില്‍ നടത്താന്‍ പാടുള്ളതല്ല. സ്ഥാലീപാകക്രിയ (ബ്രാഹ്മണ കര്‍മ്മം) നടത്തുന്നതിന്റെ തലേദിവസവും വെളുത്തവാവിനും സൂര്യസംക്രമം നടക്കുന്ന രാത്രിയിലും ഹരിവാസരത്തിലും ശ്രാദ്ധം ഊട്ടുന്നതിന്റെ തലേദിവസവും സേകം പാടില്ല.
ഹരിവാസരത്തിലെ ഏകാദശിയുടെ നാലാംകാലു സമയം പൂര്‍ണമായ ഉപവാസം അനുഷ്ഠിക്കുന്നതാണ് ഉത്തമം. ഈ ഹരിവാസര സമയം അന്നപ്രാശത്തിനും കൊള്ളില്ല. വിവാഹത്തിന് ഉത്തമമല്ലാത്ത മാസങ്ങള്‍ സേകത്തിനും പറ്റില്ല.
മാഘമാസത്തിലും പ്രോഷ്ഠപദത്തിലും പൌര്‍ണമി കഴിഞ്ഞു വരുന്ന ഷഷ്ഠി മുതല്‍ അമാവാസി വരെയുള്ള പത്ത് ദിവസവും സേകത്തിന് വര്‍ജ്ജിക്കണം. മധ്യാധിമാസം, സംസര്‍പ്പം, അംഹ്സ്പതി എന്നീ മൂന്ന് അധിമാസങ്ങളും സേകത്തിനു വര്‍ജ്ജിക്കേണ്ടതാണ്.
അതേസമയം, ഗ്രഹമൌഡ്യമുള്ള സമയം സേകത്തിന് ഉത്തമമാണ്. ശുക്രദൃഷ്ടിയും സേകത്തിന് ഉത്തമമാണ്. സംയോഗത്തിന് ഭാര്യാഭര്‍ത്താക്കന്‍മാരുടെ ജന്‍മനക്ഷത്രങ്ങള്‍ വര്‍ജ്ജിക്കേണ്ടതാണ്. ദീക്ഷാരംഭത്തിന്റെ നാലാം ദിവസം രാത്രി സേകം നടത്തിയില്ലെങ്കില്‍ പിന്നെ ആറാം ദിവസം മുതലുള്ള രാത്രികളിലേ പാടുള്ളൂ.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386