വാര്‍ത്ത | ഐ.ടി | ധനകാര്യം | പോള്‍ | ചര്‍ച്ച | കരിയര്‍ | ബജറ്റ് 2009 | ബജറ്റ്
പ്രധാന താള്‍ » വാര്‍ത്താലോകം (Malayalam News )
കാസര്‍കോട്: കാസര്‍കോട് മുസ്ലീം‌ലീഗില്‍ തമ്മിലടി. ജില്ലാഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന ലീഗ് ജില്ലാകൗണ്‍സില്‍ യോഗത്തിലാണ് തമ്മിലടി ഉണ്ടായത്. ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയും നടത്തുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ റിട്ടേണിംഗ് ഓഫീസറായ സി മമ്മൂട്ടി എം എല്‍ എ തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ച് യോഗം പിരിച്ചുവിട്ടു.
 
 
 
ഈറോഡ്: കാട്ടാന റോഡ് തടഞ്ഞതിനേത്തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. അന്തിയൂര്‍ താളക്കരയിലെ മാതേശ്വരന്റെ ഭാര്യ പാര്‍വതിയാണ്(25) ആംബുലന്‍സില്‍ പ്രസവിച്ചത്. പ്രസവ വേദനയേത്തുടര്‍ന്ന് ആം‌ബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകവേയാണ് ആന റോഡ് തടഞ്ഞത്.
 
 
ഖാര്‍ത്തൂം: വടക്കന്‍ സുഡാനും തെക്കന്‍ സുഡാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കാന്‍ ധാരണയായി. തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ തമ്മില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പിട്ടു. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ താമോ എംബെക്കിയാണ് സമാധാന ശ്രമങ്ങള്‍ക്ക് മുന്‍‌കൈ എടുത്തത്.
 
 
 
വാഷിംഗ്‌ടണ്‍: അമേരിക്ക കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തൊഴില്‍ വിസ നിരസിച്ചത് ഇന്ത്യാക്കാരുടേതാണെന്ന് റിപ്പോര്‍ട്ട്. സാമ്പത്തികവര്‍ഷം 2008ല്‍ എല്‍-1, എച്ച്-1ബി വിസ ഇന്ത്യക്കാര്‍ക്ക് നിരസിച്ചിരുന്നത് 2.8 ശതമാനമായിരുന്നു. എന്നാല്‍ 2009-ല്‍ ഇത് 22.5 ശതമാനമായി ഉയര്‍ന്നു. 2011-ല്‍ ലഭിച്ച അപേക്ഷകളുടെ 63 മുതല്‍ 90 ശതമാനവും നിഷേധിക്കപ്പെടുകയോ താമസം വരുത്തുകയോ ചെയ്‌തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 
 
 
റോബോട്ടുകള്‍ എന്ന് പറഞ്ഞാല്‍ മനുഷ്യരെപ്പൊലെ നടക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന യന്ത്രമനുഷ്യരാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മനുഷ്യരെപ്പോലെ മല മൂത്ര വിസര്‍ജനം ചെയ്യാന്‍ സാധിക്കുന്ന റോബോട്ടുകളെ ഒരു സംഘം ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നു. ബ്രിട്ടനിലെ ബ്രിട്സല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍.