കോഫി..കോഫി..നിങ്ങള്‍ ട്രെയിന്‍ യാത്ര ചെയ്യുന്ന ഒരാളാണെങ്കില്‍ കാപ്പിക്കാരന്‍റെ ഈ വിളി നിങ്ങള്‍ക്ക് പരിചിതമായിരിക്കണം. നമ്മുടെ നാട്ടില്‍ കാപ്പി കടന്നെത്താത്ത സ്ഥലമുണ്ടാവില്ല. എന്തിനേറെ, ബോളിവുഡ് ഗോസിപ്പുകള്‍ക്ക് പിറവിയെടുക്കാന്‍ പോലും ഒരു ‘കോഫി ഷോപ്പ്’ വേണം!
എന്നാല്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഇഷ്ടപ്പെടുന്നത് ആരാണ് എന്നറിയാമോ? അമേരിക്കക്കാരെയാണ് ലോകത്തിലെ ഏറ്റവും വലിയ ‘കാപ്പി കുടിയന്‍മാരായി‘ കണക്കാക്കുന്നത്. അമേരിക്കയ്ക്ക് പിന്നില്‍ ഫ്രാന്‍സും ജര്‍മ്മനിയുമാണ് കാപ്പിയുടെ ഉപഭോഗത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങള്‍.
അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് എത്രത്തോളം കാപ്പിയാണ് അകത്താക്കുന്നത് എന്നറിയുന്നതും രസകരമായിരിക്കും. ലോകത്തിലെ മൊത്തം കാപ്പി ഉപഭോഗത്തിന്‍റെ 65 ശതമാനവും ഈ മൂന്ന് രാജ്യക്കാരുടേതാണ്! |