പ്രധാന താള്‍ വിനോദം » സിനിമ (Film)
സിനിമ
ദിലീപ് മുറിമൂക്കനാകുന്നു!
ദിലീപ്

തന്‍റെ രൂപ ഭാവങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി സിനിമകളില്‍ പ്രത്യക്ഷപ്പെടാന്‍ എന്നും ഉത്സാഹം കാണിച്ചിട്ടുള്ള നടനാണ് ദിലീപ്. ഏഴരക്കൂട്ടം, കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, ചക്കരമുത്ത്, മായാമോഹിനി തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ ദിലീപ് മറ്റൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ്. ‘സൌണ്ട് തോമ’ എന്ന ചിത്രത്തില്‍ ദിലീപ് മുറിമൂക്കനായാണ് അഭിനയിക്കുന്നത്. മേക്കപ്പിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന പ്രൊജക്ടാണിത്. മാത്രമല്ല, ദിലീപ് തന്‍റെ ശബ്ദത്തിലും ഈ ചിത്രത്തില്‍ പരീക്ഷണം നടത്തുന്നുണ്ട്. ഒരു മുറിമൂക്കന്‍റെ ശബ്ദവ്യതിയാനങ്ങള്‍ ദിലീപ് തന്നെ ഡബ്ബ് ചെയ്യും.
ദുല്‍ക്കറിനും വിജയ്ക്കുമൊപ്പം അഭിനയിക്കുന്നില്ല: മോഹന്‍ലാല്‍
ലാല്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ യുവ സൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിക്കുന്നതായി അടുത്തിടെ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മോഹന്‍ലാലിന്‍റെ മകനായാണ് ദുല്‍ക്കര്‍ അഭിനയിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. അതേക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നു. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഉണ്ടാവില്ല. അങ്ങനെയുള്ള പ്രചരണങ്ങളെല്ലാം തെറ്റാണെന്ന് മോഹന്‍ലാല്‍ തന്നെയാണ് വ്യക്തമാക്കിയത്. അതുപോലെ, തമിഴിലെ സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനാകുന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.