ടി എന്‍ സീമയ്ക്കും, എം ബി രാജേഷിനും പൊലീസ് മര്‍ദ്ദനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ പ്രതിഷേധിച്ച എം പിമാര്‍ക്ക് പൊലീസ് മര്‍ദ്ദനം. കുര്യന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് മാര്‍ച്ച നടത്തിയ എംപിമാരായ ടി എന്‍ സീമ, എം ബി രാജേഷ് തുടങ്ങിയ നേതാക്കളെയാണ് മര്‍ദ്ദിച്ചത്. ടി എന്‍ സീമ, എം ബി രാജേഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ വച്ച് ഇവരെ പൊലീസ് മര്‍ദ്ദിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. സൂര്യനെല്ലി കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കുര്യന്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് പാര്‍ലമെന്റിന് മുന്നില്‍ അരങ്ങേറിയത്.

കുര്യന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് എഐവൈഎഫ് രാജ്യസഭാംഗങ്ങള്‍ക്ക് കത്തയച്ചിട്ടുമുണ്ട്. കുര്യന്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ബിജെപിയും ഇടതുപാര്‍ട്ടികളും നേരത്തെ വ്യക്തമാക്കിയതാണ്. വരും ദിവസങ്ങളില്‍ കുര്യന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാകാനാണ് സാധ്യത. അതേസമയം കുര്യനെതിരെ ഉടന്‍ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയുടെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :