നന്ദിഗ്രാം:സംഘര്‍ഷം തുടരുന്നു

കൊല്‍ക്കത്ത| WEBDUNIA|
പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ സംഘര്‍ഷം തുടരുന്നു. തിങ്കളാഴ്‌ച ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധ സമിതി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അതേ സമയം തങ്ങള്‍ക്കു നേരെയുള്ള അക്രമണങ്ങളില്‍ പ്രതിഷേധിച്ച് സി.പി.ഐ(എം) നന്ദിഗ്രാമില്‍ തിങ്കളാഴ്‌ച 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.

ഞായറാഴ്‌ച നന്ദിഗ്രാം സന്ദര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. തനിക്ക് നേരെ പൊലീസ് വെടിവെക്കുകയായിരുന്നുവെന്ന് മമത ആരോപിച്ചിരുന്നു. എന്നാല്‍, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്‌ച രാത്രി നന്ദിഗ്രാമിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. പാര്‍ട്ടിയുടെ ദുരിതാശ്വാസ ക്യാമ്പിനു നേരെ ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധ സമിതി പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചിരുന്നു. എന്നാല്‍, സി.പി.എം പ്രവര്‍ത്തകര്‍ ബോംബ് ഉണ്ടാക്കുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഭൂമി ഏറ്റെടുക്കല്‍ പ്രതിരോധ സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :