നിരാഹാരത്തിന്

karunanidhi
FILEFILE
സേതു സമുദ്രം പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ് നാട്ടില്‍ മുഖ്യമന്ത്രി എം കരുണാനിധി തിങ്കളാഴ്ച നിരാഹാര സത്യാഗ്രഹം നടത്തും. സേതു സമുദ്രം പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണ്ണമെന്ന് ആവശ്യപ്പെട്ടാ‍ണ് മുഖ്യമന്ത്രിയുടെ നിരാഹാരം.

ജനാധിപത്യ പുരോഗമന സഖ്യത്തിലെ മറ്റ് കക്ഷികളുമായി കൂടി ആലോചിച്ച ശേഷമാണ് നിരാഹാര സമരം നടത്താന്‍ കരുണാനിധി തീരുമാനിച്ചത്. സേതു സമുദ്രം പദ്ധതി നടപ്പാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനായി തിങ്കളാഴ്ച ബന്ത് നടത്താനുള്ള ഡി എം കെയുടെയും സഖ്യകക്ഷികളുടെയും നീക്കം സുപ്രീം കോടതി ഞായറാ‍ഴ്ച വിലക്കിയിരുന്നു.

ചപ്പോക്കില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് നിരാഹാരം. ജനാധിപത്യ പുരോഗമന സഖ്യത്തിലെ മറ്റ് നേതാക്കളും നിരാഹാരത്തില്‍ പങ്കെടുക്കും.

ബന്ത് നടത്താനുള്ള ഡി എം കെ നീക്കത്തിനെതിരെ എ ഐ എ ഡി എം കെ ആണ് സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കിയത്. ബന്ത് ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ചുണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

ന്യൂഡല്‍‌ഹി| WEBDUNIA|
ഞായറാഴ്ച പ്രത്യേക സിറ്റിംഗിന് ശേഷമാണ് ബന്ത് വിലക്കിക്കൊണ്ടു സുപ്രീം കോടതി ഉത്തരവുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :