അഗ്നി 1 പരീക്ഷിച്ചു

ന്യൂഡല്‍‌ഹി| WEBDUNIA|
ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ പരമ്പരയിലുള്ള ഹ്രസ്വ ദൂര മിസൈലായ അഗ്‌നി1 വിജയകരമായി പരീക്ഷിച്ചു. വെള്ളിയാഴ്‌ച 10.30 ന് ഒറീസ തീരത്തുള്ള വിലേഴ്‌സ് ദ്വീപില്‍ നിന്നാണ് ഈ മിസൈല്‍ പരീക്ഷിച്ചത്.

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത മിസൈലാണിത്.

അന്തര്‍വാഹിനിയില്‍ ഘടിപ്പിച്ച് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലായ സാഗരിക വിജയകരമായി ഇന്ത്യ പരീക്ഷിച്ചിരുന്നു. ഇതിനു പുറമെ അന്തര്‍വാഹിനിയില്‍ നിന്ന് ന്യൂക്ലിയര്‍ മിസൈല്‍ വിക്ഷേപിക്കാവുന്ന പ്രാപ്‌തിയും ഇന്ത്യ നേടിയിരുന്നു. സാഗരികക്ക് 1000 കിലോമീറ്റര്‍ പരിധിയാണ് ഉള്ളത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ് ഓര്‍ഗനൈസേഷനാണ് സാഗരിക വികസിപ്പിച്ചെടുത്തത്

ഇപ്പോള്‍ കരയില്‍ നിന്നും,വായുവില്‍ നിന്നും,കടലിന് അടിയില്‍ നിന്നും മിസൈല്‍ വിക്ഷേപിക്കാവുന്ന പ്രാപ്‌തിയാണ് ഇന്ത്യ നേടിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :