പി.സി.ജോര്‍ജിനെ പുറത്താക്കി

P.C. George
FILEFILE
കേരള കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവ് പി.സി.ജോര്‍ജിനെ ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കി. പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിളയ്ക്കെതിരെ ആരോപണം ഉന്നയിച്ചതാണ് പുറത്താക്കാന്‍ കാരണം.

കുറച്ചുകാലമായി പി.സി ജോര്‍ജ് ഇടതുമുന്നണിയിലെ നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്തുവരുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തെ ഇടതുമുന്നണിയില്‍ വച്ചുകൊണ്ടിരിക്കുന്നത് ശരിയല്ലെന്ന പൊതു അഭിപ്രായം വ്യാഴാഴ്ച ചേര്‍ന്ന ഇടതുമുന്നണിയോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു.

കുരുവിളയ്ക്കെതിരെ ഒരു പ്രശ്നമുണ്ടായപ്പോള്‍ ഉത്തരവാദപ്പെട്ട ഒരു നേതാവെന്ന നിലയില്‍ മുന്നണിയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു പി.സി.ജോര്‍ജ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ എതിര്‍പാര്‍ട്ടികള്‍ക്ക് സഹായകരമായ രീതിയില്‍ പരസ്യമായി വിഷയം ഉന്നയിച്ചു.

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2007 (17:28 IST)
ഇതുകൂടാതെ മന്ത്രി കുരുവിളയ്ക്കെതിരെയും പി.ജെ.ജോസഫിനെതിരെയും രാഷ്ട്രീയ വിരോധം വച്ചുകൊണ്ട് മുന്നണി മര്യാദകള്‍ പാലിക്കാതെ അതി രൂക്ഷമായ വിമര്‍ശനം നടത്തിയെന്നും ഇടതുമുന്നണി വിലയിരുത്തി. ജോസഫുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് പി.സി.ജോര്‍ജിനെ കുറച്ചു നാളുകളായി ഇടതുമുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കില്ലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :