ശബരിമല വിഷയത്തിൽ മലക്കം മറിഞ്ഞ് രാഹുൽ ഗാന്ധി; കൂടുതൽ കാര്യങ്ങൾ മനസ്സിലായത് ഇപ്പോൾ, ഇരുഭാഗത്തും ന്യായമുണ്ട്

Last Modified ഞായര്‍, 13 ജനുവരി 2019 (09:48 IST)
യുവതീപ്രവേശനത്തിലെ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള ശബരിമല യുവതി പ്രവേശത്തിൽ ആദ്യം കോടതി വിധിയ്‌ക്ക് അനുകൂലമായിരുന്നു താനെന്ന് രാഹുൽ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ശബരിമലയിലെ ആചാരം സംരക്ഷിക്കണം എന്ന വാദത്തിലും കഴമ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് കേരള നേതാക്കളുമായി സംസാരിച്ചതിനു ശേഷമാണ് കൂടുതല്‍ കാര്യങ്ങള്‍ മനസിലായത്. തുടക്കത്തിലുള്ള അഭിപ്രായമല്ല തനിക്ക് ഇപ്പോഴുള്ളത്.

എന്നാല്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടു പക്ഷത്തും ന്യായമുണ്ടെന്നാണ് കരുതുന്നത്. സുപ്രീം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനില്ല. കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :