മുലപ്പാല്‍ ഉണ്ടാവുന്നതെങ്ങനെ ?

WEBDUNIA|
മനുഷ്യ ശരീരത്തില്‍ നിന്നുണ്ടാവുന്ന ഏറ്റവും ദിവ്യമായ സ്രവമാണ് മുലപ്പാല്‍. സ്ത്രീ ഗര്‍ഭിണിയാവുന്നതോടെയാണ് മുലപ്പാല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രക്രിയ ആരംഭിക്കുന്നത്.

ഗര്‍ഭം ഉണ്ടാവുന്നതു മുതല്‍ മുലകളുടെ ആന്തരികമായ വികാസവും തയ്യാറെടുപ്പും തുടങ്ങുന്നു. എന്നാല്‍ പാലുല്‍പ്പാദിപ്പിക്കുന്ന മാമ്മറി ഗ്ലാന്‍ഡുകളുടെ പ്രവര്‍ത്തനം മുലയൂട്ടി തുടങ്ങുന്നതോടെയാണ് പൂര്‍ണ്ണതയില്‍ എത്തുന്നത്.

ഗര്‍ഭകാലത്ത് മുലകള്‍ വീര്‍ത്ത് വരുന്നതായി കണ്ടാല്‍ മാമ്മറി ഗ്ലാന്‍ഡുകള്‍ പാല്‍ ചുരത്താന്‍ സജ്ജമാണെന്ന് നമുക്ക് ഊഹിക്കാം. മുല സ്വയം ഒരു ഗ്രന്ഥിയാണ്. ഗ്ലാന്‍ഡുലര്‍ ടിഷ്യു, കണക്ടിവ് ടിഷ്യു, രക്തം ലിംഫുകള്‍, നാഡികള്‍, ഫാറ്റി ടിഷ്യു എന്നിവ ചേര്‍ന്നാണ് മുലകള്‍ ഉണ്ടാ‍വുന്നത്.

ഫാറ്റി ടിഷ്യുവിന്‍റെ ഏറ്റക്കുറച്ചിലാണ് മുലകളുടെ വലിപ്പച്ചെറുപ്പം നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ പാലിന്‍റെ അളവിനെയോ ഗുണത്തെയോ മുലകളുടെ വലിപ്പം ഒരു തരത്തിലും ബാധിക്കുകയില്ല.

മുലയ്ക്കകത്തെ അല്‍‌വെയോലി കോശങ്ങളാണ് പാല്‍ ചുരത്തുന്നത്. ഹോര്‍മോണുകള്‍ പ്രചോദിപ്പിക്കുന്നതോടെ ഈ കോശങ്ങള്‍ ചുരുങ്ങുകയും ചെറിയ പാല്‍ചാനലുകളിലൂടെ പാല്‍ വലിയ ചാനലുകളിലേക്ക് പായിക്കുകയും ചെയ്യുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :