ആലിലയുടെ രൂപത്തിലുള്ള താലി ഉപയോഗിക്കുന്നത് എന്തിന് ?

 mangalsutra , astrology , marriage , വിവാഹം , താലി , കല്യാണം , താലി മാല , വിശ്വാസം
Last Modified തിങ്കള്‍, 1 ഏപ്രില്‍ 2019 (19:23 IST)
ഇന്ത്യന്‍ വിവാഹ സങ്കല്‍പ്പങ്ങളില്‍ താലിക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ഹൈന്ദവ വിശ്വാസത്തിലും ക്രൈസ്‌തവ വിശ്വാസത്തിലും താലിക്ക് മുന്തിയ പരിഗണനയുണ്ട്.

ദമ്പതികൾ തമ്മിലുള്ള ഐക്യം ശക്തമാകുകയാണ് താലി അണിയുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. ക്രിസ്‌ത്യന്‍ വിശ്വാസത്തില്‍ വധു ധരിക്കുന്ന സാരിയുടെ ഏഴ് നൂലുകള്‍ പിരിച്ചാണ് താലി ചരട് നിര്‍മിക്കുന്നത്.

ഹൈന്ദവ വിശ്വാസ പ്രകാരം മഞ്ഞച്ചരടിനാണ് പ്രാധാന്യം. വ്യാഴത്തിന്റെ പ്രീതികരമായ നിറമായിട്ടാണ് മഞ്ഞയെ കാണുന്നത്. അതിനാല്‍ തന്നെ പൂര്‍വ്വികള്‍ ഈ വിശ്വാസത്തിന് അതീവ പ്രധാന്യം നല്‍കി വരുന്നത്.

ആലിലയുടെ രൂപത്തിലുള്ള താലിയാണ് സാധാരണയായി അണിയുന്നത്. ഇതിനു കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല. ത്രിമൂർത്തി സങ്കല്പം നിറഞ്ഞ ഒന്നാണ് താലി.

താലിയുടെ അഗ്രത്തിൽ ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും മൂലത്തില്‍ മഹേശ്വരനും സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം. അതിനാലാണ് ആലിലയുടെ രൂപത്തിലുള്ള താലി ഉപയോഗിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :