അർജുൻ കപൂറും മലൈക അറോറയും ഏപ്രിലിൽ വിവാഹിതരാകുന്നു !

Last Modified ബുധന്‍, 27 മാര്‍ച്ച് 2019 (19:47 IST)
അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണയം സാമൂഹ്യ മാദ്ധ്യമങ്ങളും ഗോസിപ്പ് കോളങ്ങളും ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ ഇരുവരും ഏപ്രിലിൽ വിവാഹിതരാകുന്നതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 19ന് ഇരുവരും വിവാഹിതരാകും എന്ന തരത്തിലാണ് വാർത്തകൾ.

അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ വിവാഹ ചടങ്ങിൽ ക്ഷണമുണ്ടാകൂ‍ എന്നാണ് വിവരം. അർജുൻ കപൂറിന്റെ സുഹൃത്തുക്കളായ രൺ‌വീർ സിങും ഭാര്യ ദീപിക പദുക്കോനും വിവാഹ ചറ്റങ്ങിൽ പങ്കെടുത്തേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. അടുത്തീടെ കരൺ ജോഹർ നടത്തിയ ഒരു നിഷാ പാർട്ടിയിൽ മലൈകയും അർജുൻ കപൂറും ഒരുമിച്ച് പങ്കെടുത്തത് ഇരുവരും ഉടനെ വിവാഹിതരായേക്കും എന്ന് സൂചന നൽകുന്നതായിരുന്നു. നേരത്തെ അർജുൻ കപൂറിന്റെ കുടുംബ ചടങ്ങുകളിലും പങ്കെടുത്തിരുന്നു.

രണ്ട് വർഷം മുൻപാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. തങ്ങളുടെ റിലേഷൻഷിപ്പ് ഗോസിപ്പ് കോളങ്ങളിൽ വലിയ വാർത്തയായി വന്നതോടെ ഇരുവരും പ്രണയത്തിലാണ് എന്ന് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. മലൈക അറോറയുടെ രണ്ടാമത്തെ വിവാഹമാണിത്. സൽമാൻ ഖന്റെ സഹോദരനായ അർബാസ് ഖാനാണ് മലൈകയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :