നിങ്ങളുടെ വീട്ടിൽ തുളസിച്ചെടികൾ ഉണങ്ങുന്നുണ്ടോ ? എങ്കിൽ അതൊരു സൂചനയാണ്

Sumeesh| Last Modified തിങ്കള്‍, 30 ഏപ്രില്‍ 2018 (12:54 IST)
നമ്മുടെ വീടുകളിൽ സർവ്വ സാദാരണമായി കാണപ്പെടുന്ന ഒരു സസ്യമാണ് തുളസി. ഇരുമ്പിന്റെ അംശം കൂടുതലുള്ള തുളസിച്ചെടികൾ പനിയും ജലദോഷവും പോലുള്ള
അസുഖങ്ങൾക്ക് ഉത്തമ ഔഷധം കൂടിയാണ്. ഔഷധ ഗുണങ്ങളെക്കാൾ ഉപരിയായി ഹൈന്ദവ വിശ്വാസ പ്രകാരം പുണ്യ സസ്യമാണ് തുളസി.

തൊടിയിൽ വളരുന്ന തുളസിയിൽ നിന്നും കുടുംബത്തിന്റെ ഐശ്വര്യം മനസ്സിലാക്കാം എന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ വീടുകളിൽ തുളസിയെ എങ്ങനെ പരിപാലിക്കണം എന്ന് വേദങ്ങളിൽ നിശ്കർഷിക്കുന്നുണ്ട്.

വീടുകളിലെ തുളസിച്ചെടി കരിയുന്നത് നല്ലതല്ല. ഇത് വീട്ടിൽ ദോഷങ്ങൾ വരുന്നതിന്റെ സൂചനയായാണ് കണാക്കാക്കപ്പെടുന്നത്. തുളസിച്ചെടികൾ ഉണങ്ങുന്നതിന് ചില കാരണങ്ങൾ ഉണ്ട്. തെറ്റായ രീതിയിൽ തുളസി ഉപയോഗിക്കുന്നതാണ് ഇതിനു പ്രധാന കാരണം.

ഒരു തവണ തുളസിച്ചെടിയിൽ നിന്നും ഒരു തുൾസിയില മാത്രമേ പറിക്കാവു. ഓരോ ഇലകളായി വേണം തുളസി പറിക്കാൻ. കൈകൾ കൊണ്ട് മാത്രമേ തുളസി പറിക്കാവും അല്ലാതെ പറിക്കുന്നത് ദോഷകരമാണെന്നാണ് വേദങ്ങൾ പറയുന്നത്. സന്ധ്യാ സമയങ്ങളിലും ഞായറാഴ്ചയും ദ്വാദശി ദിവസങ്ങളിലും തുളസി പറിക്കുന്നത് ദോഷകരമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :