jibin|
Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2018 (16:20 IST)
വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന സമൂഹമാണ് നമ്മുടേത്. പലതരത്തിലുള്ള ആചാര രീതികളും പ്രാര്‍ഥനകളും നിലനില്‍ക്കുന്നതിനാല്‍ ജ്യോതിഷത്തെ ആശ്രയിക്കുന്നവര്‍ കൂടുതലാണ്.
ജ്യോതിഷമെന്ന പോലെ തന്നെ പ്രചാരമുള്ള ശാസ്ത്രമാണ് ഗൗളി ശാസ്ത്രം. പുരാതനകാലം മുതല്‍ ഗൗളിയെ ശേഷ്ഠമായി കരുതിപ്പോരുക കൂടി ചെയ്‌തിരുന്നു ഒരു വിഭാഗമാളുകള്‍.
ഗൗളി ശാസ്ത്രത്തിൽ പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ ദോഷങ്ങള്‍ സംഭവിക്കുമെന്നാണ് വിശ്വാസം. അതില്‍ ഏറ്റവും ഭയക്കേണ്ട ഒന്നാണ് നിലവിളക്കിനു മുകളിൽ ഗൗളി വീഴുന്നത്.
കൊളുത്തി വെച്ചതോ അല്ലാത്തതോ ആയ നിലവിളക്കിനു മുകളിൽ ഗൗളി വീഴുന്നത് കുടുംബത്തിന് ദോഷമാണ്. ഐശ്വര്യം നശിക്കുന്നതിനൊപ്പം പല തരത്തിലുള്ള ദോഷങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ സൂചനയെന്നാണ് ഗൗളി ശാസ്ത്രം പറയുന്നത്.
ഗൗളി ശാസ്ത്രത്തില്‍ പറയുന്നതു പോലെയുള്ള കാര്യങ്ങള്‍ കുടുംബത്തിലോ പുറത്തോ നടന്നാല്‍ മന്ത്രങ്ങള്‍ ജപിക്കണം. അടുത്തുള്ള ക്ഷേത്രങ്ങളില്‍ പരിഹാര ക്രീയകള്‍ ചെയ്യുകയും വേണം.