13 ഭാഗ്യംകെട്ട സംഖ്യയാകുന്നത് എന്തുകൊണ്ട് ?

13 ഭാഗ്യംകെട്ട സംഖ്യയാകുന്നത് എന്തുകൊണ്ട് ?

  astrology , astro , 13 , ആഭിചാരം, മന്ത്രവാദം , 13 അക്കം , ജ്യോതിഷം
jibin| Last Modified ബുധന്‍, 25 ജൂലൈ 2018 (14:08 IST)
ഈശ്വര വിശ്വാസം ശക്തമാണെങ്കിലും നെഗറ്റീവ് ശക്തികള്‍ ലോകത്ത് നിലനില്‍ക്കുന്നു എന്ന് കരുതുന്നവരാണ് പലരും. ലോകത്തിന്റെ വിവിധ കോണുകളില്‍ പോലും ഇത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആഭിചാരവും മന്ത്രവാദവും കൂടെ കൊണ്ടു നടക്കുന്ന ഒരു വിഭാഗമാളുകള്‍ എക്കാലത്തുമുണ്ടായിരുന്നു.

ഈ വിശ്വാസങ്ങള്‍ പേറുന്നവര്‍ ഭയക്കുന്ന സംഖ്യയാണ് 13. സംഖ്യാശാസ്ത്രപ്രകാരം മോശം അക്കമെന്ന ദുഷ്പ്പേരാണ് നല്‍കിയിരിക്കുന്നത്. ആഭിചാരം, മന്ത്രവാദം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന നമ്പരാണിതെന്ന വിശ്വാസമാണ് എല്ലാവരിലുമുള്ളത്.

ശുഭകാര്യങ്ങൾക്ക് നല്ലതല്ല ഈ നമ്പര്‍ എന്ന വിശ്വാസം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്. വീടുകള്‍ക്കും വഹനങ്ങള്‍ക്കും ഈ നമ്പര്‍ ആരും തിരഞ്ഞെടുക്കാറില്ല. കായിക താരങ്ങള്‍ അവരുടെ ജേഴ്‌സി നമ്പറായി ഒരിക്കലും ഉപയോഗിക്കില്ല.

ഹോട്ടലുകളില്‍ 13 എന്ന നമ്പറിലുള്ള മുറി ഉണ്ടായിരിക്കില്ല. ഈ ഡേറ്റില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതും വിരളമാണ്. പക്ഷേ ഈ നമ്പറിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് ഇതുവരെ സ്ഥരീകരിക്കപ്പെട്ടിട്ടില്ല. ചില വിശ്വാസങ്ങളുടെ ഭാഗമായിട്ടാണ് ഈ സങ്കല്‍‌പ്പവും ഉടലെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :