ക്രിസ്‌മസ് ട്രീക്കുമുണ്ടൊരു കഥ

WEBDUNIA|
1830 കള്‍ മുതലാണ് അമേരിക്കയില്‍ ക്രിസ്മസ് ട്രീകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ചില ജര്‍മ്മന്‍കാരാണ് ഇതിന് തുടക്കമിട്ടത്. എന്നാല്‍ ആദ്യകാലങ്ങളില്‍ ഇതിനെ ക്രിസ്തീയ വിശ്വാസത്തിന് പുറത്തുള്ള ഒന്നായി ആണ് അമേക്കാര്‍ വീക്ഷിച്ചത്. മറ്റു പല ക്രിസ്മസ്ആചാരങ്ങളെയും പോലെ ക്രിസ്മസ് ട്രീയും വളരെ വൈകിയാണ് അമേരിക്കയില്‍ പ്രചാരത്തിലായത്.

ഇംഗ്ലണ്ടിലും ക്രിസ്മസ് ട്രീക്ക് ഹൃദ്യമായ വര‌വേല്‍പ്പല്ല ലഭിച്ചത്. ക്രിസ്മസിന് വീടുകളില്‍ അലങ്കാരങ്ങള്‍ ഒരുക്കുന്നത് ശിക്ഷാപരമായ കുറ്റമായി കണക്കാക്കിയിരുന്നു. അലങ്കാരങ്ങള്‍ ഒരുക്കിയതിന്റെ പേരില്‍ പലരേയും തൂക്കിക്കൊല്ലുക പോലുമുണ്ടായി. എന്നാല്‍ 1846 ല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. അന്നത്തെ ബ്രിട്ടീഷ രാജ്ഞിയായിരുന്ന വിക്ടോറിയയും അവരുടെ ഭര്‍ത്താവായ ആല്‍ബര്‍ട്ട് രാജകുമാരനും ക്രിസ്മസ് ട്രീക്ക് ചുറ്റും നില്‍ക്കുന്നത് അന്നത്തെ ഒരു മാസിക പ്രസിദ്ധീകരിച്ചു. അതോടെ ക്രിസ്മസ് ട്രീ ഫാഷന്റെ ഭാഗമായി തീര്‍ന്നു. 1890 കളായതോടെ ക്രിസ്മസ് ട്രീകളുടെ ജനപ്രിയത വര്‍ദ്ധിച്ചു.

ഇരുപതാം നൂറ്റാണ്ടില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീകള്‍ മാറി. അലങ്കാരവിളക്കുകളും വര്‍ണ്ണതോരണങ്ങള്‍ കൊണ്ടും തങ്ങളുടെ കലാഭാവനയ്ക്ക് അനുസരിച്ച് ഓരോരുത്തരും ട്രീകള്‍ അണിയിച്ചൊരുക്കി. വൈദ്യുതി വിളക്കുകള്‍ പ്രചാരത്തിലായതോടെ നാല്‍ക്കവലകളിലും കച്ചവടസ്ഥാപനകള്‍ക്ക് മുന്നിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സംസ്ക്കാരങ്ങള്‍ കൂടുതല്‍ ഇടപഴകാന്‍ തുടങ്ങിയതോടെ ഈ ആശയത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചു. വിപണിയുടെ താലപര്യങ്ങള്‍ നിയന്തിരിക്കുന്നുവെങ്കിലും നമ്മുടെ ആഘോഷങ്ങള്‍ക്ക് പൂര്‍ണ്ണതവരാന്‍ ഒരു ക്രിസ്മസ് ട്രീ കൂടിയേ കഴിയൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :