ക്രിസ്‌മസ് ട്രീക്കുമുണ്ടൊരു കഥ

WEBDUNIA|
ഈജിപ്തിലും ഇതിന് സമാനമായ ആചാരങ്ങള്‍ നിലനിന്നിരുന്നു. സൂര്യദേവന് സമാനമായി അവര്‍ ആരാധിച്ചിരുന്നത് “റാ“ എന്ന ദേവനെയാണ്. ദേവന്‍ അസുഖമുക്തനാകാന്‍ തങ്ങളുടെ വീടുകളില്‍ അവര്‍ പച്ചിലകളാല്‍ അലങ്കരിച്ചിരുന്നു മരണത്തിന് മേല്‍ ജീവിതം നേടുന്ന വിജയമായാണ് അവര്‍ ഇത് ആഘോഷിച്ചിരുന്നത്.

കൃഷിയുടെ ദേവനായ ശനിയെ ആരാധിക്കാന്‍ പൌരാണിക റോമാക്കാരും ക്രിസ്മസ് ട്രീയ്ക്ക് സമാനമായ ആചാരങ്ങള്‍ നടത്തിയിരുന്നു. കൃഷി മെച്ചപ്പെടാനും വിളവ് കൂടുവാനും റോമക്കാര്‍ തങ്ങളുടെ ക്ഷേത്രങ്ങളും വീടുകളും എവര്‍ഗ്രീന്‍ ചില്ലകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. വടക്കന്‍ യൂറോപ്പിലും സ്ക്കാന്‍ഡിനേവിയയിലും ഇതിന് സമാനമായ ആചാരങ്ങള്‍ നിലനിന്നിരുന്നു.

ഇന്ന് നാം കാണുന്ന രീതിയിലുള്ള ക്രിസ്മസ് ട്രീകള്‍ ആദ്യം ഉടലെടുത്തത് ജര്‍മ്മനിയിലാണ്. തടിയില്‍ പിരമിഡ് ആകൃതിയില്‍ ഇവര്‍ ക്രിസ്മസ് ട്രീകള്‍ നിര്‍മ്മിച്ച്, അതില്‍ എവര്‍ഗ്രീന്‍ ഇലകള്‍ കൊണ്ട് അലങ്കരിക്കുകയായിരുന്നു പതിവ് . മാര്‍ട്ടില്‍ ലൂഥര്‍ എന്ന പ്രോട്ടസ്റ്റന്റ് പരിഷ്കര്‍ത്താവാണ് ഇവയില്‍ മെഴുകുതിരികള്‍ തെളിയിക്കാന്‍ തുടങ്ങിയത്. മഞ്ഞുകാ‍ലത്ത് രാത്രിയില്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് നടക്കവേ എവര്‍ഗ്രീന്‍ച്ചില്ലകള്‍ക്കിടയിലൂടെ ആകാശത്ത് കണ്ട നക്ഷത്രങ്ങളുടെ സൌന്ദര്യമാണ് അദ്ദേഹത്തിന് പ്രചോദനമായെതെന്ന് പറയപ്പെടുന്നു. തന്റെ കുടുംബാംഗങ്ങള്‍ക്ക് താന്‍ കണ്ട ദൃശ്യത്തിന്റെ മനോഹാരിത കാട്ടിക്കൊടുക്കാ‍നാണ് ലൂഥര്‍ ക്രിസ്മസ് ട്രീയില്‍ മെഴുകുതിരികള്‍ തെളിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :