ലോക ക്ഷയരോഗദിനം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2020 (17:04 IST)
നൂറ്റാണ്ടുകളായി ലോകമെങ്ങും കണ്ടുവരുന്ന ഒരു സാംക്രമികരോഗമാണ് ക്ഷയം.മനുഷ്യശരീരത്തിലെ ത്വക്ക്,നട്ടെല്ല്,ശ്വാസകോശങ്ങൾ എന്നീ ഭാഗങ്ങളെയാണ് ക്ഷയം ബാധിക്കുന്നത്. 1882ൽ ഹെന്‍ട്രി ഹെര്‍മന്‍ റോബര്‍ട്ട് കോക്കാണ് ക്ഷയരോഗാണുക്കളെ ആദ്യമായി വേർതിരിച്ചെടുത്തത്.എന്നാൽ അതിനും മുൻപ് തന്നെ സ്വിറ്റ്സർലൻഡിലെ സൂറിച്ചിലെ
ജെ എന്‍ ഷേന്‍ബീന്‍ എന്ന വൈദ്യശാസ്ത്ര പ്രൊഫസര്‍ ക്ഷയരോഗംമൂലം മരിച്ചവരുടെ ശരീരത്തില്‍ ചെറിയ മുഴകള്‍ ഉള്ളതായി നിരീക്ഷിക്കുകയുണ്ടായി.ഇതിൽ നിന്നാണ് രോഗത്തിന് ടുബർകുലോസിസ് എന്ന് പേര് ലഭിക്കുന്നത്.

ലോകമെങ്ങും കാണപ്പെടുന്ന, ലോകത്തിൽ ഏറ്റവുമധികം ആളുകളുടെ മരണത്തിന് കാരണമാവുന്ന രോഗങ്ങളിൽ ഒന്നായ ക്ഷയരോഗത്തെ പ്രതിരോധിക്കാനായി കാൽമെറ്റ്,ഗെറിൻ എന്നീ ഫ്രഞ്ച്
ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ബി.സി.ജി വാക്‌സിന്നാണ് വ്യാപകമായി ഉപയോഗിക്കുന്നത്.1992 മുതലാണ് പൊതുജനങ്ങളെ രോഗത്തിനെ പറ്റി ബോധവത്കരിക്കുന്നതിനായി ക്ഷയരോഗദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ വർഷവും മാർച്ച് 24 ആണ് ക്ഷയരോഗദിനമായി ആചരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :