ചെമ്പരത്തി പൂവും ഇലയും ഇട്ട് കാച്ചിയ എണ്ണ തേച്ചാൽ മുടി തഴച്ച് വളരുമോ?

അനു മുരളി| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2020 (17:28 IST)
താളി തേച്ചാൽ മുടി നന്നായി വളരുമെന്ന് പണ്ടുള്ളവർ പറയാറുണ്ട്. പറമ്പിൽ നിന്നും പാടത്ത് നിന്നുമൊക്കെ ലഭിയ്ക്കുന്ന പല ഇലകളാണ് അരച്ച് താളിയായി ഉപയോഗിയ്ക്കാറ്. യാതൊരു കൃത്രിമത്വവും കലരാത്ത വഴികളുമാണ് ഇത്. താളിയെന്ന് പറയുമ്പോൾ അതിൽ പ്രധാനം ചെമ്പരത്തി ഇലയും പൂവും തന്നെയാണ്. കൂട്ടത്തിൽ കുറുന്തോട്ടി ഇലയുമുണ്ട്.

ഇവ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുമെന്നത് വസ്തുത തന്നെ. മുടി വൃത്തിയാക്കി വയ്ക്കുകയെന്നത് മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഇതിനായി നാം ഇപ്പോള്‍ ആശ്രയിക്കുന്നത് ഷാംപൂ പോലുളള വഴികളാണ്. ഇവയിലെ കൃത്രിമ ചേരുവകൾ മുടിക്ക് ദോഷം ചെയ്യും. എന്നാൽ, ഇതിനു പകരമായി താളി ആണ് ഉപയോഗിക്കുന്നതെങ്കിൽ അവ മുടിയുടെ ആരോഗ്യത്തിനു ഗുണം ചെയ്യും.

താളി മുടിയുടെ ആരോഗ്യത്തിന് മികച്ചതെന്നു പറയാന്‍ മറ്റു കാരണങ്ങളുമുണ്ട്. മുടിയുടെ വരണ്ട സ്വഭാവം മാറാന്‍ ഇത് കാരണമാകും. ഇതേറെ നല്ലതാണ്. മുടി പറക്കാതെ ഒതുക്കി വയ്ക്കും. മുടി നരയ്ക്കുമെന്ന ഭയവും വേണ്ട. തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച ശേഷം വേണം കുളിക്കാൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :