“നമ്മുടെ കുഞ്ഞിനെ നീ കാരണം ഞാന്‍ നശിപ്പിച്ചു“ - ആത്മഹത്യാക്കുറിപ്പില്‍ ജിയാ ഖാന്‍
PTI
PTI
ഞാന്‍ ചെയ്തത് എല്ലാം നിനക്ക് വേണ്ടിയാണ്, നമുക്ക് വേണ്ടി ജോലി ചെയ്തു, പക്ഷേ നീ എന്റെ കൂടെ ഇല്ലായിരുന്നു, നീ എന്റെ സന്തോഷത്തെ എന്നില്‍ നിന്നും ദൂരെയെറിഞ്ഞു, ഞാന്‍ സമ്പാദിച്ചതെല്ലാം നിനക്ക് തരാന്‍ ആഗ്രഹിച്ചു പക്ഷേ നീ എന്നെ പുറം കാലുകൊണ്ട് അടിച്ച് പുറത്താക്കി, നീ എന്റെ സ്നേഹത്തെ ബഹുമാനിച്ചു പോലുമില്ല.
എന്റെ എല്ലാ ആഗ്രഹങ്ങളും കഴിവുകളും നീ നശിപ്പിച്ചു, കഴിഞ്ഞ പത്ത് ദിവസം ഞാന്‍ നിനക്കായി കാത്തിരുന്നു, പക്ഷേ നീ എനിക്ക് ഒരു സമ്മാനം നല്‍കാന്‍ പോലും ആഗ്രഹിച്ചില്ല. എല്ലാം മറക്കാം നമ്മുടെ കുഞ്ഞിനെ നീ കാരണം ഞാന്‍ നശിപ്പിച്ചു, ഞാന്‍ അനുഭവിച്ച് വേദന വളരെ വലുതായിരുന്നു.
നീ എന്റെ ജന്മദിനാഘോഷവും ക്രിസ്മസ് ആഘോഷങ്ങളും തകര്‍ത്തു, പക്ഷേ ഞാന്‍ നിന്റെ ജന്മദിനം ആഘോഷമാക്കന്‍ ശ്രമിച്ചു. വാലൈന്റ്യിന്‍ ദിനത്തില്‍ നീ എന്നില്‍ നിന്നും അകന്നുമാറാന്‍ ശ്രമിച്ചു, എന്നെ തന്നെയാക്കി എങ്ങോ പോയി.
ഒരിക്കല്‍ നീ എനിക്ക് വാക്ക് തന്നിരുന്നു ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹനിശ്ചയം നടത്താമെന്ന്. എന്നാല്‍ നിനക്ക് മറ്റ് സ്ത്രീകളും പാര്‍ട്ടികളും സ്വാര്‍ത്ഥ താത്പര്യങ്ങളുമായിരുന്നു മനസ്സ് മുഴുവന്‍. ഞാന്‍ നിനക്ക് വേണ്ടി എന്റെ എല്ലാ സമ്പാദ്യങ്ങളും തന്നും പക്ഷേ നീ എന്നെ ഉപേക്ഷിച്ചു.
നിനക്കായി ഞാന്‍ കരയുകയാണ്, ഈ ലോകത്ത് ഇനി എനിക്കായി ഒന്നുമില്ല, ഞാന്‍ നിന്നെ സ്നേഹിച്ച് ഇരുന്നതുപോലെ നീ എന്നെ സ്നേഹിച്ചിരുന്നുവെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.
ഞാന്‍ ഒരു നല്ല ഭാവി സ്വപ്നം കണ്ടു, നമ്മുടെ വിജയം മുന്നില്‍ക്കണ്ടു, പക്ഷേ ഞാന്‍ ഇപ്പോള്‍ ഇവിടെ നിന്നും ഒരാഗ്രഹവുമില്ലാതെ പോകുകയാണ്, എന്റെ കൂടെ കുറെ നഷ്ടപ്പെട്ട സ്വപ്നങ്ങളും സഫലീകരിക്കാന്‍ സാധിക്കാത്ത വാക്കുകളുമായി.
മുംബൈ|
WEBDUNIA|
“നിനക്കായി ഞാന്‍ കരയുകയാണ്, ഈ ലോകത്ത് എനിക്കായി ഒന്നുമില്ല’
ഞാന്‍ ഒന്നുമല്ല ഇപ്പോള്‍, എനിക്ക് എല്ലാമുണ്ടായിരുന്നു, നീ കൂടെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഏകയായിരുന്നു, നീ എന്നെ എപ്പോഴും തനിച്ചാക്കി എന്റെ മനസിനെ വേദനിച്ചു, ഇനി ഞാന്‍ ഇതില്‍ക്കുടുതല്‍ ഒന്നും ആഗ്രഹിക്കുന്നില്ല“