‘പതിനാറാം വയസില്‍ വിവാഹം‘: സര്‍ക്കുലര്‍ ഇല്ലാത്ത നിയമത്തെ ഉദ്ധരിച്ച്?
തിരുവനന്തപുരം|
WEBDUNIA|
PRO
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കുലര്‍ ജമൈക്കന്‍ നിയമത്തെ ഉദ്ധരിച്ച് തയ്യാറാക്കിയതെന്ന് വിവാദം. ഇല്ലാത്ത നിയമത്തെ ഉദ്ധരിച്ച് തയ്യാറാക്കിയ സര്‍ക്കുലര്‍ വിവാദമായ പശ്ചാത്തലത്തില്‍ നിയമ സെക്രട്ടറി രാംരാജ് പ്രേമ പ്രസാദിനെ മന്ത്രിസഭായോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞു.
സര്‍ക്കുലറില്‍ പിശക് വന്നിട്ടുള്ള സാഹചര്യത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പും നിയമ വകുപ്പും ചേര്‍ന്ന് വേണ്ടി വന്നാല്‍ സര്‍ക്കുലറില്‍ തിരുത്തല്‍ വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ഏപ്രില്‍ അറിന് കില ഡയറക്ടര്‍ അയച്ച കത്തിനുള്ള മറുപടിയായിട്ടായിരുന്നു വിവാദമായ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സര്‍ക്കുലറില്‍ പറയുന്ന 1957ലെ നിയമം നിലവിലുള്ളതല്ല. ഇത്തരത്തിലൊരു നിയമം ഉള്ളത് ജമൈക്കയിലാണെന്നാണ് നിയമ വിദഗ്ധരുടെ ഭാഷ്യം. ഈ പോരായ്മകളും പിശകുകളും കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയമ വകുപ്പ് സെക്രട്ടറിയോട് വിശദീകരണം ആരാഞ്ഞിരിക്കുന്നത്
എന്നാല്‍ സര്‍ക്കുലര്‍ വിവാഹപ്രായത്തിന് ഇളവുനല്‍കുന്നതല്ലെന്നും തെറ്റിദ്ധാരണയാണതെന്നും മുഖ്യമന്ത്രി പറഞ്ഞു എന്നാല്‍ സര്‍ക്കുലറിനെപ്പറ്റ് നിലവില്‍നില്‍ക്കുന്ന അവ്യക്തത നീക്കുമെന്നും മുഖ്യമന്തിര്‍ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.