വരന്‍ ആനപ്പുറത്ത്, വധുവിന്റെ അച്‌ഛന്‍ അറസ്റ്റില്‍!

ബാംഗ്ലൂര്‍| WEBDUNIA| Last Modified വ്യാഴം, 23 മെയ് 2013 (17:13 IST)
വിവാഹച്ചടങ്ങിലേക്കു വരനെ സ്വീകരിക്കുവാന്‍ ഒരുക്കിയ ആനസവാരി വധുവിന്റെ അച്‌ഛനെ കുടുക്കി. പാലസ് ഗ്രൌണ്ടില്‍ പത്തൊമ്പതാം തീയ്യതി നടന്ന വിവാഹത്തിനു ഒരുക്കിയ ആനസവാരിയാണ് പ്രദീപ് ജെയിന്‍ എന്നയാളെ നിയമക്കുരുക്കില്‍ കൊണ്ടു ചാടിച്ചത്.

350 കിലോമീറ്റര്‍ ദൂരം റോഡ് മാര്‍ഗമാണ് ആനയെ ബാംഗ്ലൂരിലെത്തിച്ചത്. ഇതിനായി നേരത്തേ അനുമതി തേടാഞ്ഞതും, ഇത്രയും ദൂരം ആനയെ വെയിലത്തുകൊണ്ടു വന്നു പീഡിപ്പിച്ചതുമാണ് വിനയായത്. പ്രദീപനെതിരെ നടപടിയെടുത്തതെന്നു വനം റേഞ്ച് ഓഫിസര്‍ ഗോവിന്ദരാജ് വ്യക്തമാക്കി.

കര്‍ണാടക വന്യജീവി സംരക്ഷണ നിയമപ്രകാരം മൃഗങ്ങളെ ഒരു സ്ഥലത്തു നിന്ന്മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതിനു അനുവാദം വാങ്ങേണ്ടതുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :