രാജ്യത്തെ ഏറ്റവും കോടീശ്വരി സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്ന് ഇറങ്ങണമെന്ന് കോടതി

ചണ്ഡിഗഡ്| WEBDUNIA|
PRO
PRO
ഇന്ത്യയിലെ ഏറ്റവും ധനികയായ സാവിത്രി ജിന്‍ഡാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് കോടതി. 15 ദിവസത്തിനുള്ളില്‍ ഇവര്‍ സര്‍ക്കാര്‍ വസതി ഒഴിഞ്ഞു കൊടുക്കണമെന്നാണു പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. അനധികൃതമായാണു ഇവര്‍ ഇത് കൈവശം വച്ചിരിക്കുന്നതെന്ന് കോടതി കണ്ടെത്തി.

ചണ്ഡിഗഡ് അപ് സ്കെയ്ല്‍ സെക്റ്റര്‍ ഏഴിലെ ബംഗ്ലാവാണ് സാവിത്രി ജിന്‍ഡാല്‍ കൈവശം വച്ചിരിക്കുന്നത്. 2005-2009 കാലയളവില്‍ ഭൂപിന്ദ്ര സിംഗ് ഹൂഡ മന്ത്രിസഭയില്‍ ഊര്‍ജ്ജ മന്ത്രിയായിരുന്നു അവര്‍. അപ്പോഴാണ് അവര്‍ ഈ വസതിയില്‍ താമസിച്ചുതുടങ്ങിയത്. ഒഴിപ്പിക്കല്‍ നടപടികള്‍ ആറാഴ്ചയ്ക്കം പൂര്‍ത്തിയാക്കാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഇന്ത്യയിലെ ധനികരായ വനിതകളുടെ പട്ടികയില്‍ സാവിത്രി ജിന്‍ഡാല്‍ ഒന്നാമതാണെന്ന് ഒരു മാസിക തയ്യാറാക്കിയ പട്ടിക പറയുന്നു. ലോകത്തെ 100 സമ്പരുടെ പട്ടികയിലും ഇവരുടെ പേരുണ്ട്. ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഓം‌പ്രകാശ് ജിന്‍ഡാലിന്റെ വിധവയാണ് സാവിത്രി ജിന്‍ഡാല്‍. ജിന്‍ഡല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡിന്റെ അമരക്കാരിയാണ് അവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :