സ്ത്രീ സുരക്ഷാ ഹെല്‍പ്പ് ലൈന്‍: 45 ദിവസത്തിനുള്ളില്‍ രണ്ടായിരം ഫോണ്‍ കോളുകള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
സ്ത്രീകളുടെ സുരക്ഷയ്ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സംവിധാനം നടപ്പാക്കിയ ശേഷം 45 ദിവസത്തിനുള്ളില്‍ രണ്ടായിരം ഫോണ്‍ കോളുകള്‍ വന്നെന്ന് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമ്മിഷണര്‍ സുധീര്‍ യാദവ്.

ഡിസംബര്‍ 25 നാണു ഈ സംവിധാനം നിലവില്‍ വന്നത്. 45 ദിവസത്തിനുള്ളില്‍ രണ്ടായിരം ഫോണ്‍ കോളുകളാണു വിവിധ ഭാഗങ്ങളില്‍ നിന്നു ലഭിച്ചത്. ജനുവരിയില്‍ ഫോണ്‍ വിളികളുടെ എണ്ണം വളരെ കൂടുതലായിരുന്നുവെന്നുംഇപ്പോള്‍ കുറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ചതോടെയാണു പുതിയ സംവിധാനം നിലവില്‍ വന്നത്. സുരക്ഷയ്ക്കായി കൊണ്ടു വന്ന സംവിധാനം സ്ത്രീകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നു പൊലീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :