സോനം കാത്തിരിപ്പിലാണ്!

WEBDUNIA|
PRO
PRO
സ്വിറ്റ്സര്‍ലാന്‍ഡില്‍ ഷൂട്ടിംഗിലുള്ള നടി സോനം കപൂറിന്റെ മനസ്സില്‍ ഇപ്പോള്‍ ഒരൊറ്റ ചിന്ത മാത്രമേയുള്ളൂ. സോനം ഏറെ കോതിച്ച് കാത്തിരുന്ന സുവര്‍ണ്ണനിമിഷമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. തന്റെ സ്വപ്നവേദിയായ കാന്‍ ചലചിത്രമേളയില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് സോനം ഇപ്പോള്‍.

കാനിലെ ചുവപ്പ് പരവതാനിയിലൂടെ നടന്നുനീങ്ങുന്ന രംഗം സോനം സദാ സ്വപ്നം കാണുകയാണത്രേ. ഈ സന്തോഷ വാര്‍ത്ത വന്നതുമുതല്‍ സോനം സങ്കല്‍പങ്ങളുടെ ലോകത്താണ്. കാനില്‍ താന്‍ കണ്ടുമുട്ടാന്‍ പോകുന്ന നടീനടന്മാര്‍, സംവിധായകര്‍, ലോകോത്തര സിനിമകള്‍... ആകാംക്ഷ വര്‍ദ്ധിക്കാന്‍ ഇതൊക്കെ പോരേ?

മൌസം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്‍ഡിലുള്ള സോനം രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മടങ്ങിയെത്തും എന്നാണ് റിപ്പോര്‍ട്ട്. കാനില്‍ ധരിക്കാനുള്ള ഷൂസും മറ്റുമൊക്കെ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്ന് വാങ്ങാനാണ് പരിപാടി. ആരോഗ്യകാര്യങ്ങളിലും സോനം നാന്നായി ശ്രദ്ധിക്കുന്നുണ്ട്. കാനിലേക്കുള്ള അവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ചുരുക്കം!

എന്നാല്‍ ചുവപ്പ് പരവതാനിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സോനം ധരിക്കുന്ന വേഷം എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് താന്‍ ചിന്തിക്കുന്നതേയുള്ളൂ എന്നാണ് സോനം പറയുന്നത്.

കഴിഞ്ഞ തവണ ദീപിക പദുക്കോണ്‍ സാരിയിലെത്തി കാനില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓഫ് വൈറ്റില്‍ ഗോള്‍ഡന്‍ എംബ്രോയ്ഡറി വര്‍ക്കുള്ള സാരി ചുറ്റിയാണ് ദീപിക കാനില്‍ തിളങ്ങിയത്. കാനില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഐശ്വര്യ റായിയ്ക്ക് സോനത്തിന്റെ വരവ് ഒരു വെല്ലുവിളിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഫ്രെയ്ദ പിന്റോയും ഇവര്‍ക്കൊപ്പം ചേരുമ്പോള്‍ ഇക്കുറി മൂന്ന് ഇന്ത്യന്‍ സുന്ദരിമാരാവും കാനില്‍ ചുവടുവയ്ക്കുക.
മെയ് 11 മുതല്‍ 22 വരെയാണ് കാന്‍ ചലചിത്രമേള നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :