ആദ്യരാത്രിയില്‍ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി

മോസ്കോ| WEBDUNIA| Last Modified ചൊവ്വ, 21 ഫെബ്രുവരി 2012 (16:27 IST)
വിവാഹരാത്രിയില്‍ നവവധുവിന്റെ കുത്തേറ്റ് വരന്‍ മരിച്ചു. റഷ്യയിലെ പേം പ്രവിശ്യയിലെ കണ്‍ഗൂര്‍ ടൌണിലാണ് ദാരുണസംഭവം നടന്നത്. 20 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയാണ് 18 കാരനായ ഭര്‍ത്താവിനെ കൊന്നത്.

വിവാഹത്തോടനുബന്ധിച്ചുള്ള മതപരമായ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് മദ്യസല്‍ക്കാരം ഉണ്ടായിരുന്നു. തുടര്‍ന്ന് വരനും വധുവും വഴക്കിടാന്‍ തുടങ്ങി. വഴക്ക് മൂത്തപ്പോള്‍ വധു കത്തിയെടുത്ത് വരന്റെ ഹൃദയഭാഗത്ത് കുത്തുകയായിരുന്നു. വരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

വധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റം തെളിഞ്ഞാല്‍ പെണ്‍കുട്ടിക്ക് 15 വര്‍ഷം വരെ തടവ് ലഭിച്ചേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :