വനിതാ സംവരണബില്ലിന് സംഭവിക്കുന്നത്

ജോയ്സ് ജോയ്

WEBDUNIA|
തുടര്‍ന്ന് 2004 മേയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യു പി എ ഗവണ്‍മെന്‍റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. ഗവണ്‍മെന്‍റിന്‍റെ പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തി ബില്‍ പാസാക്കുകയാണ് ലക്‌ഷ്യമെന്നും പറഞ്ഞു.

പന്ത്രണ്ട് വര്‍ഷമായി പാസാകാതെയിരിക്കുന്ന ബില്‍ 2008 മേയ് ആറ്, വ്യഴാഴ്ച യു പി എ ഗവണ്‍മെന്‍റ് രാജ്യസഭയില്‍ അവതരിപ്പിച്ചു. നൂറ്റിയെട്ടാം ഭേദഗതി ആയിട്ടായിരുന്നു ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഇതിന് ‘വനിതാ സംവരണ ബില്‍’ എന്ന ഓമനപേര് ലഭിക്കുകയും ചെയ്തു. പക്ഷേ പതിനാലാം ലോക്സഭയിലും ‘പാസാകുക‘ എന്ന ആഗ്രഹം സഫലീകരിക്കാന്‍ ഈ ബില്ലിനായില്ല.

33 ശതമാനത്തിനുള്ളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ പിന്നോക്ക വിഭാഗക്കാര്‍ക്ക് 33 ശതമാനം സംവരണം കൂടി അനുവദിക്കണമെന്ന ചില പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബില്‍പാസാക്കുന്നതിലെ പ്രധാന തടസം. ഓരോ തവണ ബില്‍ ലോകസഭയിലെത്തുമ്പോഴും യാദവന്‍‌മാര്‍ ഈ ആവശ്യമുന്നയിച്ച് സഭയെ ബഹളത്തില്‍ മുക്കും.

ഈ ബഹളത്തില്‍ ബില്‍ മുങ്ങിപ്പോകുകയും ചെയ്യും. പിന്നെ ബില്‍ പൊങ്ങുന്നത് അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രകടന പത്രികകളിലായിരിക്കും.

പല പാര്‍ട്ടികളും ഈ ബില്‍ പാസാക്കിയെടുക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും, 2009 ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഇതു യാഥാര്‍ത്ഥ്യമാകുകയുള്ളൂവെന്ന് ഭരണകക്ഷികള്‍ പറയുന്നു. ഈ ബില്‍ പാസാകണമെങ്കില്‍ ഒരുപാട് നടപടിക്രമങ്ങള്‍ ഉണ്ടെന്ന് ഭരണകൂടങ്ങള്‍ പറയുമ്പോഴും,വീണ്ടും, നമുക്ക് കാത്തിരിക്കാം. ഈ ബില്‍ ലോക്സഭയുടെ മേശപ്പുറത്തു വീണ്ടും വരുന്നതിനും പിന്നെ ‘പാസാകണം‘ എന്ന ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനുമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :