വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ഒരു കക്ഷിയുമായും സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യാഴാഴ്ച വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന് ഇപ്പോള്‍ ദേശീയതലത്തില്‍ സഖ്യമൊന്നുമില്ല. സംസ്ഥാന തലത്തിലുള്ള സീറ്റ് പങ്കിടല്‍ തുടരും. പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായമനുസരിച്ചായിരിക്കും സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കുക. മുന്നണി രൂപീകരണത്തെ കുറിച്ച് തെരഞ്ഞെടുപ്പിനു ശേഷം മാത്രം ധാരണയിലെത്താനും സമിതി തീരുമാനിച്ചതായി ദ്വിവേദി പറഞ്ഞു.
വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന ആാവശ്യം രാഹുല്‍ഗാന്ധി ഉന്നയിച്ചു. കേരളത്തില്‍ എന്‍സിപിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാന ഘടകവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായി.
ന്യൂഡല്‍ഹി|
PRATHAPA CHANDRAN|
Last Modified വ്യാഴം, 29 ജനുവരി 2009 (19:27 IST)
സ്വന്തം ശക്തി കേന്ദ്രങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന എന്‍സിപി, എല്‍ജെപി, എസ്പി കക്ഷികളുടെ ആവശ്യത്തിന് പ്രവര്‍ത്തക സമിതി തീരുമാനം താല്‍ക്കാലിക തിരിച്ചടി നല്‍കിയിരിക്കുകയാണ്.