സുധീരന്‍ തൊണ്ണന്‍ മാക്രിയാണെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കോണ്‍ഗ്രസ് നേതാവ് വി എം സുധീരനേതിരെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍ രംഗത്ത്. ആരെക്കാളും വലുത് താനാണെന്ന് സ്വയം പറഞ്ഞ് വീര്‍ക്കുന്ന തൊണ്ണന്‍ മാക്രിയാണ് സുധീരനെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പോലും സുധീരന്‍ വിമര്‍ശിക്കും. ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് സുധീരന്‍ ശ്രമിക്കുന്നത്. പുതിയ തലമുറയിലെ മന്ത്രിമാരോടും നേതാക്കളോടും സുധീരന് അസൂയയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പട്ടിയെ കടിച്ചും വാര്‍ത്ത സൃഷ്ടിക്കാനാണ് സുധീരന്റെ ശ്രമം. ആരെയും അംഗീകരിക്കില്ലെന്ന സംസ്‌കാരക്കുറവ് സുധീരനെ നശിപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :