പിബിയിലെ ആദ്യ സ്ത്രീശബ്‌ദം: വൃന്ദ

ഗോദയില്‍ വളകിലുങ്ങുമ്പോള്‍ - 7

PTI
ലണ്ടനിലായിരിക്കുമ്പോള്‍ സാമ്രാജ്യത്വത്തിനെതിരെ നിരവധി സമരങ്ങള്‍ വൃന്ദ സംഘടിപ്പിച്ചു. വിയറ്റ്നാം യുദ്ധത്തിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാര്‍ക്സിസ്റ്റ് തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായിരുന്നു അവരുടെ സമരങ്ങള്‍.

1971ല്‍ ജോലി രാജിവച്ച് വൃന്ദ ഇന്ത്യയിലേക്ക് മടങ്ങി. ആ വര്‍ഷം തന്നെ അവര്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയും ചെയ്തു. പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം പ്രാവര്‍ത്തിക രാഷ്ട്രീയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അവര്‍ കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.

കോളേജ് കാമ്പസുകളായിരുന്നു വൃന്ദയുടെ ആദ്യകാല പ്രവര്‍ത്തന മേഖല. ബംഗ്ലാദേശ് യുദ്ധസമയത്ത് കല്‍ക്കട്ടയില്‍ അഭയാര്‍ത്ഥികളായെത്തിയവര്‍ക്ക് സഹായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും വൃന്ദ മുന്നിലായിരുന്നു.

WEBDUNIA| Last Modified വെള്ളി, 27 മാര്‍ച്ച് 2009 (20:25 IST)
1975ല്‍ വൃന്ദ ഡല്‍ഹിയിലേക്ക് താമസം മാറി. വടക്കന്‍ ഡല്‍ഹിയില്‍ തുണി മില്‍ തൊഴിലാകുളുടെ ജീവിതത്തിലിറങ്ങിച്ചെന്ന വൃന്ദ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു പോന്നു. തൊഴിലാളി പ്രസ്ഥാനങ്ങളിലെയും വനിത പ്രസ്ഥാനങ്ങളിലെയും മുന്നണി പോരാളിയായിരുന്നു അവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :