പിബിയിലെ ആദ്യ സ്ത്രീശബ്‌ദം: വൃന്ദ

ഗോദയില്‍ വളകിലുങ്ങുമ്പോള്‍ - 7

PTI
സിപി‌എം എന്ന കേഡര്‍ പാര്‍ട്ടിയുടെ കരുത്താര്‍ന്ന വനിതാമുഖം, പോളിറ്റ് ബ്യൂറോ‍യിലെ ആദ്യ സ്ത്രീ ശബ്‌ദം, രാഷ്‌ട്രീയ കാര്യങ്ങളില്‍ ശക്തവും വ്യക്തവുമായ അഭിപ്രായമുള്ള വിപ്ലവകാരി, സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് രാജിവെച്ച വനിത! ഇതൊക്കെയാണ് വൃന്ദ കാരാട്ട്.

1947 ഒക്ടോബര്‍ 17ന് കല്‍ക്കത്തയില്‍ സൂരജ് ലാല്‍ ദാസിന്‍റെ മകളായി വൃന്ദ ജനിച്ചു. കല്‍ക്കട്ടയിലെ സ്റ്റൌര്‍ട്സ് ആന്‍ഡ് ലോയിഡ്സ് എന്ന ബ്രിട്ടീഷ് എഞ്ചിനീയറിംഗ് സ്ഥാപനത്തിന്‍റെ മേധാവിയായിരുന്നു അവരുടെ പിതാവ്. അഞ്ചാം വയസ്സില്‍ തന്നെ വൃന്ദയ്ക്ക് അമ്മയെ നഷ്ടപ്പെട്ടു.

ഡെറാഡൂണിലെ വെല്‍ഹാം ഗേള്‍സ് സ്കുളിലായിരുന്നു വൃന്ദയുടെ പ്രാഥമിക വിദ്യാഭ്യാസം. പതിനാറാം വയസ്സില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത മീരന്ദ ഹൌസ് കോളേജില്‍ ഉന്നത പഠനത്തിനായി വൃന്ദ ചേര്‍ന്നു. മീരന്ദ ഹൌസിലെ പ്രൊഫസര്‍ ആയിരുന്ന ദേവകി ജെയിന്‍ ആയിരുന്നു ആദ്യകാലങ്ങളില്‍ അവരുടെ രാഷ്ട്രീയ ഗുരു. കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രിയും വൃന്ദ കരസ്ഥമാക്കി.

WEBDUNIA| Last Modified വെള്ളി, 27 മാര്‍ച്ച് 2009 (20:25 IST)
1967ല്‍ അവര്‍ ലണ്ടനിലേക്ക് പോയി. നാല് വര്‍ഷത്തോളം ബോണ്ട് സ്ട്രീറ്റില്‍ എയര്‍ ഇന്ത്യയില്‍ ജോലി നോക്കി. ഈ സമയത്ത് വിമാന ജീവനക്കാരികള്‍ക്ക് ‘കുട്ടിപ്പാവാട’ നിര്‍ബന്ധമാക്കുന്ന നിയമത്തിനെതിരെ അവര്‍ ശബ്ദമുയര്‍ത്തി. അതിന് ശേഷമാണ് പൊതു പ്രവര്‍ത്തക എന്ന നിലയിലേക്ക് അവര്‍ ഉയരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :