1. മറ്റുള്ളവ
  2. സ്ത്രീ
  3. ലേഖനങ്ങള്‍
  4. Tips for Woman to avoid dark circles

കണ്ണിനു ചുറ്റുമുള്ള കറുപ്പ് വില്ലനാണോ?; ഈ മാർഗങ്ങൾ പരീക്ഷിക്കൂ

ദിവസവും കുറഞ്ഞത് 10 ​​ഗ്ലാസ് വെള്ളം കുടിക്കണം.

Dark circles
മിക്ക സുന്ദരിമാരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് . ദീര്‍ഘ നേരം സിക്രീനില്‍ നോക്കുന്നതുള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു ചുറ്റും കറുത്ത നിറം പടരാം. കറുപ്പ് മാറാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികളിതാ..
 
ഒന്ന്…
 
ദിവസവും കുറഞ്ഞത് 10 ​​ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം കൂടുതൽ കുടിച്ചാൽ ചർമ്മം കൂടുതൽ തിളക്കമുള്ളതാവുകയും അതൊടൊപ്പം കണ്ണിന് കറുത്തപ്പാടുകൾ മാറാനും സഹായിക്കും.
 
രണ്ട്….
 
കറ്റാർവാഴ ജെൽ ദിവസവും കണ്ണിന് ചുറ്റും പുരട്ടുന്നത് കറുത്തപാടുകൾ മാറാൻ നല്ലതാണ്. റോസ് വാട്ടർ ഉപയോ​ഗിച്ച് രണ്ട് നേരം മുഖം കഴുകുന്നത് കറുത്തപാടുകൾ മാറ്റാനാകും..
 
മൂന്ന്…
 
ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. കണ്ണിന് മുകളിൽ വെള്ളരിക്ക കഷ്ണം 15 മിനിറ്റ് വയ്ക്കുന്നത് കണ്ണിന് തണുപ്പ് കിട്ടാനും കറുത്ത പാട് മാറാനും സഹായിക്കും.
അടുത്ത ലേഖനം
നിലക്കടല കഴിച്ച ഉടൻ വെള്ളം കുടിക്കരുത്